താരങ്ങളെ വിലക്കിയ നടപടിയെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട് ടെന്നിസ് അസോസിയേഷന് കോടതി നോട്ടീസ് അയച്ചു.
രോഹന് ബൊപ്പണ്ണയും മഹേഷ് ഭൂപതിയും അസോസിയേഷന്റെ നടപടിക്കെതിരെ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് കോടതി നടപടി സ്റ്റേ ചെയ്തത്.
കഴിഞ്ഞ ആഴ്ചയാണ് ഭൂപതിക്കും ബൊപ്പണ്ണയ്ക്കും എതിരെ നടപടി എടുത്തത്. 2014 ജൂണ്‍ 30 വരെയാണ് ഇരുവരെയും അസോസിയേഷന് ദേശീയ ടീമില്‍ നിന്നും വിലക്കിയിരിക്കുന്നത്.
ലണ്ടന്‍ ഒളിംപിക്സില്‍ ലിയാണ്ടര്‍ പേസിനൊപ്പം കളിക്കില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ച് ഭൂപതിയും ബൊപ്പണ്ണയും ടെന്നിസ് അസോസിയേഷനെ പ്രതിസന്ധിയിലാക്കിയിരുന്നു.