Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പേസ്‌ തന്നോട്‌ പലതവണ കള്ളം പറഞ്ഞു:ഭൂപതി

ബാംഗ്ലൂര്‍: ലിയാണ്ടര്‍ പേസ്‌ തന്നോട്‌ പല തവണ കള്ളം പറഞ്ഞിട്ടുണ്ട്‌ എന്ന്‌ മഹേഷ്‌ ഭൂപതി ആരോപിച്ചു. ഒളിമ്പിക്‌സില്‍ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പമേ താന്‍ കളിക്കുകയുള്ളൂ എന്നും ഭൂപതി അറിയിച്ചു. ലണ്ടന്‍ ഒളിമ്പിക്‌സിന്‌ ലിയാണ്ടര്‍ പേസിന്റെ പങ്കാളിയായി മഹേഷ്‌ ഭൂപതിയെ അയക്കും എന്ന്‌ ഓള്‍ ഇന്ത്യ ടെന്നീസ്‌ അസോസിയേഷന്‍ അറിയിച്ചതിന്‌ പിന്നാലെയാണ്‌ ഭൂപതിയുടെ ഈ പ്രഖ്യാപനം.

Paes and Bhupathi

ഇക്കാര്യം കാണിച്ച്‌ ഭൂപതിയും ബൊപ്പണ്ണയും സംയുക്തമായാണ്‌ പ്രസ്‌താവന ഇറക്കിയിരിക്കുന്നത്‌. തങ്ങളെ ഒരു ടീമാക്കിയാല്‍ മതിയെന്ന്‌ അധികൃതരോട്‌ നിരന്തരം ആവശ്യപ്പെട്ടതാണ്‌. വേറൊരു താരവുമായി കളിക്കുന്ന പ്രശ്‌നമില്ല. ഇക്കാര്യത്തില്‍ എതിര്‍പ്പ്‌ തുടരും ഇരുവരും അറിയിച്ചു.

ഇന്ത്യയുടെ ടെന്നീസ്‌ ചരിത്രത്തിലെ ഒരു മികച്ച കൂട്ടുകെട്ട്‌ എന്ന ഖ്യാതി നേടാനായ പേസ്‌ - ഭൂപതി സംഖ്യ നീണ്ട കാലത്തെ പിണക്കത്തിനു കഴിഞ്ഞ വര്‍ഷം വീണ്ടും ഇരുവരും ഒന്നിച്ചിരുന്നു. എന്നാല്‍ പെട്ടെന്നു തന്നെ വീണ്ടും വഴി പിരിയുകയായിരുന്നു.

അതുപോലെ മിക്‌സഡ്‌ ഡബിള്‍സില്‍ പേസ്‌ - സാനിയ സഖ്യം കളിക്കും എന്നാണ്‌ എഐടിഎയുടെ നിലപാട്‌. ഈയിടെ കഴിഞ്ഞ ഫ്രഞ്ച്‌ ഓപണില്‍ ഭൂപതി - സാനിയ സഖ്യത്തിനായിരുന്നു കിരീടം. ഇതേതുടര്‍ന്ന്‌ ഒളിമ്പിക്‌സിലും ഇതേ കൂട്ടുകെട്ട്‌ തുടരാനാണ്‌ താല്‍പര്യം എന്ന്‌ സാനിയ നേരത്തെ അധികൃതരെ അറിയിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ പേസിനൊപ്പം ഒളിമ്പിക്‌സില്‍ ഇറങ്ങിയാല്‍ മതി എന്ന എഐടിഎ തീരുമാനത്തില്‍ എതിര്‍പ്പില്ല എന്ന്‌ സാനിയ അറിയിച്ചു കഴിഞ്ഞു എന്നാണ്‌ റിപ്പോര്‍ട്ട്‌. ഒളിമ്പിക്‌സിലേക്ക്‌ നേരിട്ട്‌ യോഗ്യത ലഭിക്കാത്ത സാനിയയെ വൈല്‍ഡ്‌ കാര്‍ഡ്‌ പ്രവേശനം നടത്താനുള്ള ശ്രമത്തിലാണ്‌ അധികൃതര്‍.

ഇപ്രകാരം തന്നെ പുരുഷ സിംഗിള്‍സില്‍ സോംദേവ്‌ ദേവവര്‍മനെയും ഒളിമ്പിക്‌സില്‍ പങ്കെടുപ്പിക്കാനാവുമോ എന്നാണ്‌ എഐടിഎ ശ്രമിച്ചു കൊണ്ടിരിക്കുന്നത്‌.

Story first published: Friday, July 13, 2012, 11:21 [IST]
Other articles published on Jul 13, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+