Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭൂപതിക്കും ബൊപ്പണ്ണക്കും 2 വര്‍ഷത്തെ വിലക്ക്‌

Boppanna and Bhupathi
ദില്ലി: പ്രമുഖ ഇന്ത്യന്‍ ടെന്നിസ്‌ താരങ്ങളായ മഹേഷ്‌ ഭൂപതിക്കും രോഹന്‍ ബൊപ്പണ്ണയ്‌ക്കും രണ്ടു വര്‍ഷത്തേക്ക്‌ വിലക്ക്‌. ഓള്‍ ഇന്ത്യ ടെന്നിസ്‌ അസോസിയേഷനാണ്‌ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്‌.

ലിയാണ്ടര്‍ പേസിനൊപ്പം ലണ്ടന്‍ ഒളിംപിക്‌സ്‌ 2012ല്‍ കളിക്കാന്‍ ഭൂപതിയും ബൊപ്പണ്ണയും തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന്‌ വലിയ പ്രതിസന്ധിയാണ്‌ ഉടലെടുത്തിരുന്നത്‌. തുടര്‍ന്ന്‌ സാനിയ മിര്‍സയെന്ന തുറുപ്പ്‌ ചീട്ടിലൂടെയാണ്‌ ടെന്നിസ്‌ അസോസിയേഷന്‍ പ്രശ്‌നം പരിഹരിച്ചത്‌.

മിക്‌സഡ്‌ ഡബിള്‍സില്‍ ഭൂപതിക്കൊപ്പം കളിക്കാനിരുന്ന സാനിയ മിര്‍സയെ പേസിനൊപ്പം കളിപ്പിക്കാം എന്ന വാഗ്‌ദാനത്തോടെ പേസിനെ ഡബിള്‍സില്‍ വിഷ്‌ണു വര്‍ധനെയ്‌ക്കൊപ്പം കളിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു അസോസിയേഷന്‍.

അസോസിയേഷന്റെ ഈ നടപടിക്കെതിരെ സാനിയ തുറടന്ന കത്തിലൂടെ പ്രതികരിച്ചത്‌ ഏറെ ചര്‍ച്ചാ വിഷയം ആയിരുന്നു. ഇത്രയേറെ വിവാദങ്ങള്‍ സൃഷ്ടിച്ച്‌ ലണ്ടനിലെ ഒളിംപിക്‌സ്‌ വേദിയിലെത്തിയ ഈ താരങ്ങളൊന്നും രാജ്യത്തിന്‌ മെഡല്‍ സമ്മാനിച്ചില്ല എന്നത്‌ വേറെ കാര്യം.

ഡേവിസ്‌ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക്‌ ഭൂപതിയെയും ബൊപ്പണ്ണയെയും ഉള്‍പ്പെടുത്തിയിരുന്നില്ല. രണ്ട്‌ വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയ ടെന്നിസ്‌ അസോസിയേഷന്റെ നടപടിക്കെതിരെ ഭൂപതി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്‌.

Story first published: Sunday, September 16, 2012, 9:53 [IST]
Other articles published on Sep 16, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+