സ്പെയിനിലെ ഏറ്റവും കരുത്തരായ രണ്ടു താരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കാണാന്‍ നല്ല തിരക്കായിരുന്നു. മോണ്ടെ കാര്‍ലോയില്‍ തുടര്‍ച്ചയായി എട്ടാം കിരീടം നേടിയതിനുശേഷം ബാഴ്സലോണയിലെത്തിയ നദാലിന് മത്സരത്തിലുടനീളം വ്യക്തമായ ആധിപത്യമുണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ നദാല്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ നേടുന്ന തുടര്‍ച്ചയായ 34ാമത്തെ വിജയം കൂടിയായിരുന്നു ഇത്.
തീര്‍ച്ചയായും കടുത്ത മത്സരമാണുണ്ടായത്. ഡേവിഡ് നല്ല പോരാട്ടമാണ് കാഴ്ചവെച്ചത്. കിരീടം ഡേവിഡിന് നേടാന്‍ കഴിയുമായിരുന്നു. വരും ദിവസങ്ങളില്‍ അതു സാധിക്കും. എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു-ഒരു പ്രമുഖ ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ നദാല്‍ വ്യക്തമാക്കി.
ലോക ആറാം റാങ്കുകാരനായ ഡേവിഡും നദാലും തുടര്‍ച്ചയായി നാലാം തവണയാണ് ബാഴ്സലോണ ഫൈനലില്‍ ഏറ്റുമുട്ടുന്നത്.