അസെരങ്കാ-ലി നാ ഫൈനല്‍

സെറിന വില്യംസിനെ മുട്ടുകുത്തിച്ച സൊളെയ്ന്‍ സ്റ്റീഫനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ബെലാറസ് താരം കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. പരിക്കിനെ തുടര്‍ന്ന് തടസ്സപ്പെട്ട മത്സരത്തിനൊടുവില്‍ 6-1, 6-4 എന്ന സ്‌കോറിനായിരുന്നു വിജയം.
റഷ്യന്‍ താരം മരിയ ഷറപ്പോവയ്‌ക്കെതിരേ 6-2, 6-2ന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയാണ് ലി നാ കരിയറിലെ രണ്ടാം മെല്‍ബണ്‍ ഫൈനലിലെത്തിയത്. മികച്ച ഫോമിലായിരുന്ന ഷറപ്പോവയെ കീഴടക്കാനായത് ലിയ്ക്ക് മികച്ച ആത്മവിശ്വാസം നല്‍കും.
രണ്ടു വര്‍ഷം മുമ്പ് കിം ക്ലിസ്റ്റേഴ്‌സിനെതിരേയുള്ള ഫൈനലില്‍ ലി ആദ്യ സെറ്റ് പിടിച്ചെടുത്തിരുന്നു. പക്ഷേ, മത്സരം മുറുകിയതോടെ സമ്മര്‍ദ്ദം അതിജീവിക്കാനാവാതെ കീഴടങ്ങുകയായിരുന്നു.
ഇടതുകാലിനേറ്റ പരിക്ക് മത്സരത്തിലുടനീളം അസെരങ്കോയെ അലട്ടിയിരുന്നു. ഒരു തവണ കളി മുഴുവാനാക്കാന്‍ കഴിയില്ലെന്ന തോന്നല്‍ വരെയുണ്ടാക്കി. അവിസ്മരണീയമായ തിരിച്ചുവരവ് നടത്തിയ ഒന്നാം റാങ്കുകാരിയും ലി നായും തമ്മിലുള്ള പോരാട്ടത്തില്‍ തീപാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications