
പുരുഷവിഭാഗത്തില്‍ നിലവിലുള്ള ചാംപ്യനും ഒന്നാം സീഡുമായ നൊവാക് ജൊകോവിക് പടയോട്ടം തുടങ്ങി. ഇറ്റലിയില്‍ നിന്നുള്ള പൗളോ ലോറന്‍സിയെ 6-2, 6-0, 6-0 എന്ന സ്‌കോറില്‍ കീഴടക്കിയ ജോകോവിക് അടുത്ത റൗണ്ടിലെ എതിരാളികള്‍ക്ക് മികച്ച മുന്നറിയിപ്പാണ് നല്‍കിയത്.
വനിതാ വിഭാഗത്തില്‍ രണ്ടാം സീഡായ ക്വിതോവും നാലാം സീഡായ മരിയ ഷറപ്പോവയും അടുത്ത റൗണ്ടിലേക്ക് കടന്നു. ഡബിള്‍ഫാള്‍ട്ടിലൂടെ ആദ്യ രണ്ട് സെര്‍വിസ് ഗെയിമുകളും എതിരാളിക്കു മുന്നില്‍ അടിയറവച്ചെങ്കിലും ക്വിതോവ 6-2, 6-0 എന്ന സ്‌കോറില്‍ റഷ്യയില്‍ നിന്നുള്ള വെര ദുഷെവിനയ്‌ക്കെതിരേ തകര്‍പ്പന്‍ വിജയം നേടി. മുന്‍ ആസ്‌ത്രേലിയന്‍ ഓപണ്‍, വിംബിള്‍ഡണ്‍ ചാംപ്യനായ ഷറപ്പോവ 6-0, 6-1 എന്ന സ്‌കോറില്‍ അര്‍ജന്റീനയില്‍ നിന്നുള്ള ഗിസെലാ ഡുല്‍കോയെ കീഴടക്കി.