
യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയ്‌ക്കെതിരേ രണ്ടു മണിക്കൂറോളം പോരാടിയതിനുശേഷമാണ് 6-4, 6-3, 6-2 എന്ന സ്‌കോറില്‍ ഫെഡറര്‍ക്ക് വിജയിക്കാന്‍ സാധിച്ചത്. ഫെഡറര്‍ക്ക് സെറ്റുകളൊന്നും നഷ്ടമായില്ല. തുടര്‍ച്ചയായി 31ാം ഗ്രാന്‍സ്ലാം ക്വാര്‍ട്ടറില്‍ അര്‍ജന്റീന താരത്തിനെതിരേ വ്യക്തമായ ആധിപത്യം നേടാന്‍ മൂന്നാം സീഡ് താരത്തിനു സാധിച്ചു.
വനിതകളുടെ വിഭാഗത്തില്‍ മൂന്നാം സീഡ് വിക്‌ടോറിയ അസെരങ്കയാണ് ആദ്യം സെമിബെര്‍ത്ത് ഉറപ്പിച്ചത്. ആഗ്നിസ്‌ക റാഡ്‌വാന്‍സ്‌കയെ 6-7, 6-0, 6-2 എന്ന സ്‌കോറിനാണ് വിംബിള്‍ഡണ്‍ സെമിഫൈനലിസ്റ്റ് കീഴടക്കിയത്. ലോക ഒന്നാം നമ്പര്‍ താരം കരോലിന വോസ്‌നിയാക്കിക്കെതിരേ വിജയം നേടിയ നിലവിലുള്ള ചാംപ്യന്‍ കിംക്ലിസ്റ്റേഴ്‌സായിരിക്കും അസെരങ്കോയുടെ സെമിഫൈനല്‍ എതിരാളി. കാലിലെ ഗുരുതരമായ പരിക്ക് വകവയ്ക്കാതെ പോരാട്ടത്തിനിറങ്ങിയ ക്ലിസ്‌റ്റേഴ്‌സ് 6-3, 7-6 എന്ന സ്‌കോറിലാണ് ടോപ് സീഡിനെ അട്ടിമറിച്ചത്.
പെട്രോ ക്വിതോവയും മരിയ ഷറപ്പോവയും സെമിയിലേക്ക് പ്രവേശിച്ചു. അണ്‍സീഡ് താരം സാറ ഇറാനിയെ 6-4, 6-4 എന്ന സ്‌കോറില്‍ മറികടന്നാണ് വിംബിള്‍ഡണ്‍ ചാംപ്യന്‍ അവസാന നാലില്‍ ഇടം പിടിച്ചത്. ഓള്‍ റഷ്യന്‍ പോരാട്ടത്തില്‍ 2008ലെ ചാംപ്യനായ ഷറപ്പോവ 6-2, 6-3 എന്ന സ്‌കോറില്‍ എകത്രീന മകരാനോവയെ മറികടന്നു.