
കഴിഞ്ഞ ഒക്ടോബറില്‍ കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് കുറച്ചുകാലും കളിയില്‍ നിന്നു വിട്ടുനിന്നിരുന്നു. ബ്രിസ്ബണ്‍ ഓപണില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയിരുന്നു. സിഡ്‌നി ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ട് അഗ്നിയേസ്‌ക റാഡ്‌വാന്‍സ്‌കയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മുട്ടുമടക്കിയത്.
ബോസ്‌നിയന്‍ വംശജയായ പെറ്റ്‌കോവിച്ചിനു മുമ്പെ മുന്‍ ചാംപ്യനായ അമേരിക്കന്‍ താരം വീനസ് വില്യംസും പരിക്കിനെ തുടര്‍ന്ന് പിന്‍വാങ്ങിയിരുന്നു. പ്രമുഖ താരങ്ങളായ കിം ക്ലിസ്റ്റേഴ്‌സ്, സെറീന വില്യംസ് എന്നിവരും പരിക്കിന്റെ പിടിയിലാണ്.