വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആസ്‌ത്രേലിയന്‍ ഓപണ്‍ ഫിക്‌സ്ചര്‍ റെഡി

Australian Open
സിഡ്‌നി: ഈ വര്‍ഷത്തെ ആദ്യ ഗ്രാന്‍സ്ലാം മല്‍സരമായ ആസ്‌ത്രേലിയന്‍ ഓപണിനുള്ള ഫിക്‌സ്ചര്‍ തയ്യാറായി. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോകോവിക് 108ാം റാങ്കുകാരനായ ഇറ്റലിയുടെ പോളോ ലോറെന്‍സിനെ നേരിടും.

രണ്ടാം നമ്പര്‍ താരവും 2009ലെ ചാംപ്യനുമായ റാഫേല്‍ നദാലിനും മൂന്നാം സീഡായ റോജര്‍ ഫെഡറര്‍ക്കും എതിരാളികള്‍ക്കായി യോഗ്യതാമല്‍സരം കഴിയുന്നതുവരെ കാത്തിരിക്കണം.

കന്നി ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമാക്കി കളത്തിലിറങ്ങുന്ന നാലാം സീഡ് താരം ആന്‍ഡി മുറെ അമേരിക്കയില്‍ നിന്നുള്ള 84ാം സീഡ് റിയാന്‍ ഹാരിസണുമായാണ് ആദ്യമല്‍സരം. മുന്‍ യുഎസ് ഓപണ്‍ ചാംപ്യന്‍ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ ഫ്രാന്‍സില്‍ നിന്നുള്ള അഡ്രിയാന്‍ മന്നാറിനോയുമായും ശക്തിപരീക്ഷിക്കും.

വനിതകളുടെ വിഭാഗത്തില്‍ ടോപ് സീഡ് കരോലിന വോസ്‌നിയാകി 107ാം സ്ഥാനത്തുള്ള ഓസീസ് താരം അനസ്‌തേസ്യ റോഡിനോവയുമായും രണ്ടാം സീഡ് പെട്രോ ക്വിതോവ 84ാം സീഡ് വെര ദുഷെവിനയുമായും സെറീന വില്യംസ് 44ാം സീഡ് തമിര പസാക്കുമായും ഏറ്റുമുട്ടും.

Story first published: Friday, January 13, 2012, 7:02 [IST]
Other articles published on Jan 13, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X