Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആസ്‌ത്രേലിയന്‍ ഓപണ്‍: അസരെങ്ക ചാംപ്യന്‍

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പില്‍ വിക്ടോറിയ അസരെങ്ക കിരീടം നിലനിര്‍ത്തി. ചൈനിസ് താരം ലി നായെ 4-6, 6-4, 6-3 എന്ന സ്‌കോറിന് തകര്‍ത്ത് ലോക ഒന്നാം നമ്പര്‍ സ്ഥാനവും നിലനിര്‍ത്താന്‍ ബലാറസ് താരത്തിനു സാധിച്ചു.

ആദ്യ സെറ്റ് പിടിച്ചെടുത്ത ചൈനീസ് താരം കിരീടത്തില്‍ മുത്തമിടുമെന്ന പ്രതീക്ഷിച്ച കാണികള്‍ക്ക് രണ്ടും മൂന്നും സെറ്റുകളില്‍ മറ്റൊരു കാഴ്ചയാണ് അസരെങ്ക സമ്മാനിച്ചത്. മത്സരം മുറുകുന്നതിനനുസരിച്ച് ലി നാ പതറുന്ന കാഴ്ചയാണ് കണ്ടത്.

രണ്ടു തവണ ആംഗിള്‍ തെറ്റുകയും രണ്ടിലേറെ തവണ തലയിടിച്ച് വീഴുകയും ചെയ്ത ഏഷ്യന്‍ താരത്തിന് അസരെങ്കയുടെ ചങ്കുറപ്പിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. സ്ലോണ്‍ സ്റ്റീഫനെതിരേയുള്ള സെമിഫൈനല്‍ മത്സരത്തില്‍ അസരെങ്കയെടുത്ത മെഡിക്കല്‍ ടൈംഔട്ട് വിവാദമായിരുന്നു. കാണികളില്‍ ഭൂരിഭാഗവും ലി നയ്ക്ക് പിന്തുണ നല്‍കാനാണ് ശ്രമിച്ചത്.

Victoria Azarenka

കഴിഞ്ഞ എഡിഷനില്‍ റഷ്യന്‍ താരം മരിയ ഷറപ്പോവയാണ് എതിരാളിയായെത്തിയിരുന്നത്. 6-3. 6-0 എന്ന സ്‌കോറിലായിരുന്നു വിജയം. 2009 ജനുവരിയിലാണ് അസരെങ്ക തന്റെ കരിയറിലെ ആദ്യ ഡബ്ല്യുടിഎ സിംഗിള്‍സ് കിരീടം സ്വന്തമാക്കിയത്.

പുരുഷവിഭാഗം ഫൈനലില്‍ ആന്‍ഡിമുറെയും നൊവാക് ജൊകോവികും ഏറ്റുമുട്ടും. പുരുഷവിഭാഗം ഡബിള്‍സില്‍ ബ്രയാന്‍ സഹോദരന്മാര്‍ക്കാണ് കിരീടം.

Story first published: Sunday, January 27, 2013, 8:25 [IST]
Other articles published on Jan 27, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+