
2010ലെയും 2011ലെയും റണ്ണറപ്പായ മുറെ ലോകഒന്നാം നമ്പര്‍ താരം നോവാക് ജോകൊവിക്കും അഞ്ചാം സീഡ് താരം ഡേവിഡി ഫെററും തമ്മിലുള്ള മത്സരത്തിലെ വിജയികളുമായി അവസാന രണ്ടാം സ്ഥാനത്തിനായി ഏറ്റുമുട്ടും
രണ്ടു മണിക്കൂറും 12 മിനിറ്റും നീണ്ടു നിന്ന മത്സരം കാണികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. പലപ്പോഴും നിഷികോരിയുടെ വിചിത്രമായ പ്രകടനങ്ങളാണ് കാണികളെ രസിപ്പിച്ചത്. എന്നാല്‍ കളി മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ മുറയെക്ക് കാര്യമായ വെല്ലുവിളിയുയര്‍ത്താന്‍ നിഷികോരിക്ക് സാധിച്ചില്ല. പ്രധാനമായും സര്‍വീസിങ്ങിലുള്ള പ്രശ്‌നങ്ങളെ ഏഷ്യന്‍ താരത്തിന് തിരിച്ചടിയായത്.