Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എടിപി വേള്‍ഡ് ടൂര്‍ പുരസ്‌കാരം ജൊകോവിക്കിന്

ലണ്ടന്‍: എടിപി വേള്‍ഡ് ടൂര്‍ നമ്പണ്‍ ട്രോഫി നൊവാക് ജോകോവിക്കിന്. തുടര്‍ച്ചയായ രണ്ടാം സീസണിലാണ് സെര്‍ബ് താരം ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്.

Novak Djokovic

തീര്‍ച്ചയായും അനിര്‍വചനീയമായ ആനന്ദം നല്‍കുന്ന അവസരമാണിത്. രണ്ടാം തവണയും ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞത് വിശ്വസിക്കാന്‍ കഴിയുന്നില്ല-ജൊകോവിക്കിന്റെ വാക്കുകള്‍ ഉദ്ധരിച്ച് എടിപി വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത വര്‍ഷം ഈ കിരീടം നിലനിര്‍ത്താന്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നുറപ്പാണ്. എങ്കിലും സാധിക്കുമെന്നാണ് പ്രതീക്ഷ. 2011 ജൂലൈയിലാണ് ജൊകോവിക് ആദ്യമായി ഒന്നാം റാങ്കിലെത്തിയത്. വിംബിള്‍ഡണ്‍ സെമിഫൈനലില്‍ ജോ വില്‍ഫ്രഡ് സോംഗയെ കീഴടക്കിയാണ് ഒന്നാം റാങ്കിലേക്കുള്ള കുതിപ്പ് നടത്തിയത്.

ആര്‍തര്‍ ആഷെ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡും ജൊകോവിക്കിനെ തേടിയെത്തി. നോവാക് ജൊകോവിക് ഫൗണ്ടേഷന്‍ മുഖേന നടത്തിയ സേവന പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിക്കാന്‍ സാധ്യത.

Story first published: Wednesday, November 7, 2012, 15:38 [IST]
Other articles published on Nov 7, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+