Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാനഡയെ തോല്‍പ്പിച്ച് സ്‌പെയ്ന്‍ ഡേവിസ് കപ്പ് ടെന്നീസില്‍ ചാമ്പ്യന്മാര്‍

മാഡ്രിഡ്: ഡേവിസ് കപ്പ് ടെന്നീസ് ടൂര്‍ണമെന്റില്‍ സ്‌പെയ്ന്‍ ചാമ്പ്യന്മാര്‍. ഫൈനലില്‍ കാനഡയെ 2-0 എന്ന നിലയില്‍ തോല്‍പ്പിച്ചാണ് സ്‌പെയ്ന്‍ ആറാം കിരീടത്തില്‍ മുത്തമിട്ടത്. പിതാവ് മരിച്ച് മൂന്നാംദിനം കളിക്കിറങ്ങിയ റോബെര്‍ട്ടോ ബാറ്റിസ്റ്റ ഔഗട്ട് ആണ് ആദ്യ സിംഗിള്‍സില്‍ ജയിച്ച് സ്‌പെയ്‌നിനെ കിരീടത്തോട് അടുപ്പിച്ചത്. രണ്ടാം സിംഗിള്‍സില്‍ നദാലും ജയിച്ചതോടെ ഡബിള്‍സ് മത്സരമില്ലാതെതന്നെ സ്‌പെയ്ന്‍ ജേതാക്കളായി.

ഫെലിക്‌സ് ഔഗറിനെതിരെയായിരുന്നു ബാറ്റിസ്റ്റയുടെ വിജയം. സ്‌കോര്‍ 7-6, 6-3. ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടെങ്കിലും രണ്ടാം സെറ്റില്‍ അനായാസം ജയിക്കാന്‍ ബാറ്റിസ്റ്റയ്ക്ക് കഴിഞ്ഞു. ഡെന്നീസ് ഷപ്പോവലോവിനെതിരെ നദാലിന്റെ വിജയവും അനായാസമായിരുന്നു. സ്‌കോര്‍ 6-3, 7-6. ടൈബ്രേക്കറിലേക്ക് നീണ്ട രണ്ടാം സെറ്റില്‍ മാത്രമാണ് നദാലിന് നേരിയ സമ്മര്‍ദ്ദം അതിജീവിക്കേണ്ടിവന്നത്.

spain-daviscup

പരിക്ക് വകവെയ്ക്കാതെ രാജ്യത്തിനുവേണ്ടി കളിക്കാനിറങ്ങിയ നദാലാണ് ടൂര്‍ണമെന്റിലെ മികച്ചതാരം. ഡേവിസ് കപ്പില്‍ തുടര്‍ച്ചയായ 29 വിജയങ്ങളും നദാല്‍ സ്വന്തമാക്കി. ആറ് ദിവസത്തിനിടെ അഞ്ച് സിംഗിള്‍സ് മത്സരങ്ങളും മൂന്ന ഡബിള്‍സ് മത്സരങ്ങളും നദാല്‍ കളിച്ചു. എല്ലാ മത്സരങ്ങളിലും ജയിക്കുകയും ചെയ്തു. എല്ലാ കളികളിലും താന്‍ ജയിച്ചെങ്കിലും താരം റോബെര്‍ട്ടോ ആണെന്നാണ് നദാലിന്റെ പുകഴ്ത്തല്‍. പിതാവിന്റെ വിയോഗത്തിനിടയിലും രാജ്യത്തിനുവേണ്ടി കളിക്കുകയും കിരീടം നേടുകയും ചെയ്തത് വാക്കുകള്‍ക്ക് അതീതമാണെന്ന് നദാല്‍ പറഞ്ഞു.

Story first published: Monday, November 25, 2019, 14:55 [IST]
Other articles published on Nov 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+