ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്സ് പുറത്തായി. ഫ്രാന്‍സിന്റെ നിക്കൊളാസ് എസ്ക്യുഡിനോടാണ് രണ്ടാം റൗണ്ട് മത്സരത്തില്‍ പെയ്സ് തോറ്റത്.
6-3, 6-4, 6-2 എന്ന സ്കോറിനാണ് പെയ്സിനെ എസ്ക്യുഡ് തോല്പിച്ചത്. കളിയിലുടനീളം എസ്ക്യുഡ് മേധാവിത്തം പുലര്‍ത്തി.
പുരുഷവിഭാഗത്തില്‍ രണ്ടാം സീഡായ ആന്ദ്രേ അഗാസിയും മൂന്നാം സീഡായ പാട്രിക് റാഫ്റ്ററും ഏഴാം സീഡ് കഫല്‍നിക്കോഫും ഒമ്പതാം സീഡ് സെബാസ്റ്യന്‍ ഗ്രോസ് ജീനും പത്താം സീഡ് തോമസ് എന്‍ക്വിസ്റും മൂന്നാം റൗണ്ടില്‍ കടന്നു.
ആന്ദ്രേ അഗാസി ബ്രിട്ടന്റെ ജെമി ദെല്‍ഗാദോയെയും (6-2,6-4,6-3) പാട്രിക് റാഫ്റ്റര്‍ ചെക്കോസ്ലാവാക്യയുടെ സ്ലാവ ദോസ്ദെല്ലിനിയും (7-5,4-6,6-4,6-1) ആണ് തോല്പിച്ചത്. കഫല്‍നിക്കോഫ് ബ്രിട്ടിന്റെ അര്‍വിന്ദ് പാര്‍മെറിനെ (6-7,6-3,6-1,6-1) തോല്പിച്ചു.