Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാംപ്രാസ്-വോള്‍ജ്ക്കോവ്, അഗാസി-റാഫ്റ്റര്‍ സെമിഫൈനല്‍

Wimbledon logoലണ്ടന്‍: ഏഴാമതു തവണ വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമുടുക എന്ന ലക്ഷ്യവുമായെത്തിയ പീറ്റ് സാംപ്രാസിനും കഴിഞ്ഞ വര്‍ഷം സാംപ്രാസിനോടെ ഫൈനലില്‍ അടിയറവു പറഞ്ഞ ആന്ദ്രെ അഗാസിക്കും വിംബിള്‍ഡണ്‍ കിരീടം രണ്ടു മത്സരം അകലെ.

ബുധനാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ സാംപ്രാസും അഗാസിയും യഥാക്രമം ജോണ്‍ മൈക്കല്‍ ഗാംബിലിനെയും മാര്‍ക്ക് ഫീലിപ്പോസിസിനെയും പരാജയപ്പെടുത്തിയാണ് വിംബിള്‍ഡണ്‍ പുരുഷവിഭാഗം സെമിഫൈനലില്‍ കടന്നത്. സെമിയില്‍ സാംപ്രാസ് ബലാറസിന്റെ സീഡ് ചെയ്യപ്പെടാത്ത താരം വ്ലാദിമിര്‍ വോള്‍ജ്ക്കോവിനെയും അഗാസി 12-ാം സീഡ് പാട്രിക്ക് റാഫ്റ്ററിനെയും നേരിടും.

അമേരിക്കയുടെ ഗാംബിലിനെതിരെ രണ്ടാം സെറ്റില്‍ അല്പം പതറിയതൊഴിച്ചാല്‍ സാംപ്രാസിന്റെ വിജയം ആധികാരികമായിരുന്നു. സ്കോര്‍: 6-4, 6-7, 6-4, 6-4. ഒന്നും മൂന്നും നാലും സെറ്റുകളില്‍ ഗാംബിലിന്റെ ഓരോ സെര്‍വുകള്‍ ഭേദിച്ചാണ് സാംപ്രാസ് തുടര്‍ച്ചയായി നാലാംതവണയും വിംബിള്‍ഡണിന്റെ സെമിയിലെത്തിയത്. രണ്ടാം സെറ്റില്‍ ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറിയപ്പോള്‍ ഗാംബില്‍ ടൈബ്രേക്കറില്‍ സെറ്റ് പിടിച്ചെടുത്തു.

അതേസമയം 10-ാം സീഡ് മാര്‍ക്ക് ഫീലിപ്പോസിസിനെതിരെ രണ്ടാം സീഡ് ആന്ദ്രെ അഗാസിയുടെ വിജയം കൂടുതല്‍ ആധികാരികമായിരുന്നു. ആദ്യസെറ്റിലൊഴിച്ച് അഗാസി എതിരാളിക്ക് കാര്യമായ അവസരമൊന്നും നല്‍കിയില്ല. സ്കോര്‍: 7-6, 6-3, 6-4. ആദ്യസെറ്റില്‍ ഇരുവരും സെര്‍വുകള്‍ നിലനിര്‍ത്തിപ്പോയപ്പോള്‍ ടൈബ്രേക്കര്‍ വിധിയെഴുതി. എന്നാല്‍ രണ്ടും മൂന്നും സെറ്റുകളില്‍ അഗാസി ഫീലിപ്പോസിസിന്റെ ഓരോ സെര്‍വുകള്‍ ഭേദിച്ചു.

വിംബിള്‍ഡണില്‍ അവിശ്വസനീയ മുന്നേറ്റം നടത്തുന്ന വ്ലാദിമിര്‍ വോള്‍ജ്ക്കോവ് സിംബാബ്വെയുടെ ബൈറോണ്‍ ബ്ലാക്കിനെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍: 7-6, 7-6, 6-4. യോഗ്യതാമത്സരങ്ങള്‍ വിജയിച്ചുവന്ന വോള്‍ജ്ക്കോവിച്ച് രണ്ടര മണിക്കൂര്‍ നീണ് പോരാട്ടത്തിനൊടുവിലാണ് ബ്ലാക്കിനെ പരാജയപ്പെടുത്തിയത്.

12-ാം സീഡ് പാട്രിക്ക് റാഫ്റ്റര്‍ ജര്‍മ്മനിയുടെ സീഡ് ചെയ്യപ്പെടാത്ത താരം അലക്സാണ്ടര്‍ പോപ്പിനെ പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്. സ്കോര്‍: 7-6, 6-3, 6-4.

Story first published: Wednesday, December 7, 2011, 13:42 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+