Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാംപ്രാസ്-റാഫ്റ്റര്‍ ഫൈനല്‍,വനിതാവിഭാഗം ഫൈനല്‍ ഇന്ന്

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷവിഭാഗം ഫൈനലില്‍ അമേരിക്കയുടെ ഒന്നാം സീഡും ഇപ്പോഴത്തെ ചാമ്പ്യനുമായ പീറ്റ് സാംപ്രാസ് 12-ാം സീഡ് ആസ്ത്രേലിയയുടെ പാട്രിക് റാഫ്റ്ററെ നേരിടും. തുടര്‍ച്ചയായി നാലാം തവണ വിംബിള്‍ഡണ്‍ കിരീടം നേടാനായെത്തിയ സാംപ്രാസ് സെമിയില്‍ ബലാറസിന്റെ വ്ലാദിമിര്‍ വോള്‍ജ്ക്കോവിനെയാണ് പരാജയപ്പെടുത്തിയത്.

ആദ്യസെമിയില്‍ അമേരിക്കയുടെ രണ്ടാം സീഡ് ആന്ദ്രെ അഗാസിയെ പരാജയപ്പെടുത്തിയ റാഫ്റ്റര്‍ നേരത്തെ ഫൈനലില്‍ കടന്നിരുന്നു.

യോഗ്യതാമത്സരങ്ങള്‍ കളിച്ചു വന്ന വോള്‍ജ്ക്കോവിന്റെ ജൈത്രയാത്രക്ക് വിരാമമിടാന്‍ ആറുതവണ വിംബിള്‍ഡണ്‍ കിരീടം നേടിയ സാംപ്രാസിന് ഒന്നേ മുക്കാല്‍ മണിക്കൂറേ വേണ്ടിവന്നുള്ളൂ. 7-6, 6-2, 6-4 എന്ന നേരിട്ടുള്ളസെറ്റുകളില്‍ സാംപ്രാസ് വോള്‍ജ്ക്കോവിനെ തോല്പിച്ചു.

ആദ്യസെറ്റില്‍ ഒപ്പത്തിനൊപ്പം പോരാടി സെറ്റ് ടൈബ്രേക്കറിലെത്തിച്ചതൊഴിച്ചാല്‍ വോള്‍ജ്ക്കോവ് സാംപ്രാസിന് എതിരാളിയേ ആയിരുന്നില്ല. ഇരുവരും സെര്‍വുകള്‍ നിലനിര്‍ത്തിപ്പോയപ്പോള്‍ ടൈബ്രേക്കറില്‍ പരിചയസമ്പത്തിന്റെ ആനുകൂല്യത്തില്‍ സാംപ്രാസ് ആദ്യസെറ്റ് നേടി. രണ്ടാം സെറ്റില്‍ രണ്ടു തവണ എതിരാളിയുടെ സെര്‍വ് ഭേദിച്ച സാംപ്രാസ് മൂന്നാം സെറ്റില്‍ ഒരു തവണയും സെര്‍വ് ഭേദിച്ചു.

വനിതാവിഭാഗം ഫൈനല്‍ ഇന്ന്

അതേസമയം വനിതാവിഭാഗം ഫൈനലില്‍ ഇന്ന് (ജൂലൈ എട്ട് ശനിയാഴ്ച) രണ്ടാം സീഡും ഇപ്പോഴത്തെ ചാമ്പ്യനുമായ അമേരിക്കയുടെ ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ട് അമേരിക്കയുടെ തന്നെ അഞ്ചാം സീഡ് വീനസ് വില്യംസിനെ നേരിടും.

ക്വാര്‍ട്ടറില്‍ ഒന്നാം സീഡ് മാര്‍ട്ടിന ഹിംഗിസിനെയും സെമിഫൈനലില്‍ അനുജത്തിയും എട്ടാം സീഡുമായ സെറീന വില്യംസിനെയും പരാജയപ്പെടുത്തി വരുന്ന വീനസ് വില്യംസ് ഇതിനകം തന്നെ കപ്പ് നേടാനുള്ള യോഗ്യത തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്.

അതേസമയം ഇതുവരെയുള്ള മത്സരങ്ങളിലൊന്നും ഒരു സീഡഡ് താരത്തോടു പോലും കളിക്കാത്ത ഡാവന്‍പോര്‍ട്ട് വീനസ് വില്യംസിനെതിരെ എന്ത് തന്ത്രങ്ങളാണൊരുക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Story first published: Wednesday, January 25, 2012, 17:42 [IST]
Other articles published on Jan 25, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+