ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസില്‍ വീണ്ടും വില്യംസ് സഹോദരിമാര്‍ ഫൈനലില്‍ ഏറ്റമുട്ടുന്നു. കഴിഞ്ഞ ഏഴ് ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റില്‍ ഇത് ആറാം തവണയാണ് വില്യം സഹോദരിമാര്‍ ഫൈനലില്‍ കളിക്കുന്നത്.
വ്യാഴാഴ്ച നടന്ന വിംബിള്‍ഡണ്‍ വനിതാവിഭാഗം ആദ്യസെമിയില്‍ സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനും മൂന്നാം സീഡുമായ ബെല്‍ജിയത്തിന്റെ ജസ്റിന്‍ ഹെനിനെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്തു (സ്കോര്‍: 6-3, 6-2). നാലാം സീഡായ വീനസ് വില്യംസ് രണ്ടാം സീഡ് ബെല്‍ജിയത്തിന്റെ ക്ലിന്‍ ക്ലിസ്റേഴ്സിനെ തോല്‍പ്പിച്ചു(സ്കോര്‍: 7-6, 7-6, 6-3).
പുരുഷവിഭാഗം ഡബ്ല്സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതിയും ബെലാറസിന്റെ മാക്സ് മിര്‍നിയുമടങ്ങുന്ന സഖ്യം ചെക്ക് റിപ്പബ്ലിക്കിലെ മാര്‍ട്ടിന്‍ ഡാം-സിറിള്‍സൂക്ക് ജോഡിയെ കീഴടക്കി സെമിഫൈനലില്‍ കടന്നു. സ്കോര്‍: 7-6, 7-6, 6-3. ഇന്ത്യയുടെ ലിയാണ്ടര്‍ പേസും ചെക്ക് റിപ്പബ്ലിക്കിന്റെ ഡേവിഡ് റിക്കിളുമടങ്ങിയ സഖ്യത്തെയാണ് സെമിയില്‍ ഭൂപതി-മിര്‍നി സഖ്യം എതിരിടുക.