For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീനസ് വില്യംസ് വിംബിള്‍ഡണ്‍ ചാമ്പ്യന്‍

By Super

Wimbledon logoലണ്ടന്‍: ഇപ്പോഴത്തെ ചാമ്പ്യനായ അമേരിക്കയുടെ ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ടിനെ 6-3, 7-6 എന്ന സ്കോറുകള്‍ക്ക് പരാജയപ്പെടുത്തി അമേരിക്കയുടെതന്നെ വീനസ് വില്യംസ് വിംബിള്‍ഡണ്‍ കിരീടം ചൂടി.

നിലവിലെ ചാമ്പ്യനെതിരെ വീനസ് വില്യംസ് മികച്ച കളിയാണ് പുറത്തെടുത്തത്. ആദ്യസെറ്റില്‍തന്നെ മൂന്നു സെര്‍വീസ് ബ്രേക്കുകള്‍ വന്നു. ഡാവന്‍പോര്‍ട്ടിന്റെ സെര്‍വ് ഭേദിച്ച് വില്യംസാണ് ആദ്യം മുന്നില്‍ കടന്നത്. എന്നാല്‍ വീനസ് 4-2-ന് മുന്നില്‍ നില്‍ക്കുമ്പോള്‍ ഡാവന്‍പോര്‍ട്ട് സെര്‍വ് ഭേദിച്ച് സ്കോര്‍ 4-3 ആക്കി. എന്നാല്‍ അതിനുശേഷമുള്ള ഡാവന്‍പോര്‍ട്ടിന്റെ സെര്‍വ് ഭേദിച്ച വില്യംസ് തന്റെ സെര്‍വ് നിലനിര്‍ത്തി സെറ്റ് 6-3-ന് കൈക്കലാക്കി.

രണ്ടാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. സ്കോര്‍ 6-6-ലെത്തുമ്പോള്‍ ഇരുവരും നാലു തവണ വീതം സെര്‍വുകള്‍ ബ്രേക്ക് ചെയ്തിരുന്നുവെന്നത് തന്നെ ഇതിനു തെളിവ്. സെര്‍വുകളില്‍ കാര്യമായൊന്നും ചെയ്യാനില്ലാതായപ്പോള്‍ ഇരുവരും ശക്തിയായ റിട്ടേണുകളെ ആശ്രയിച്ചു.

വീനസ് 5-4 എന്ന സ്കോറില്‍ സെര്‍വ് ചെയ്യുമ്പോള്‍ ഡാവന്‍പോര്‍ട്ട് സെര്‍വ് ഭേദിച്ച് സ്കോര്‍ 5-5 ആക്കിയതോടെ നിലവിലെ ചാമ്പ്യന്റെ തിരിച്ചുവരവാണെന്ന് തോന്നി. പിന്നീടുള്ള സെര്‍വുകള്‍ ഇരുവരും നിലനിര്‍ത്തി സ്കോര്‍ 6-6-ലെത്തി. എന്നാല്‍ ടൈബ്രേക്കറില്‍ ഡാവന്‍പോര്‍ട്ടിന് അടിതെറ്റി. മനസ്സാന്നിധ്യം നഷ്ടപ്പെട്ടുപോയ ഡാവന്‍പോര്‍ട്ട് 7-3-ന് ടൈബ്രേക്കര്‍ അടിയറ വെച്ചതോടെ ചരിത്രത്തിലാദ്യമായി വീനസ് വില്യംസിന് ഒരു ഗ്ലാന്റ്സ്ലാം കിരീടം.

Story first published: Wednesday, December 7, 2011, 13:42 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+