മെല്‍ബണ്‍: ഓസ്ട്രേല്യന്‍ ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ കിരീടം ലോക ഏഴാം നമ്പര്‍ താരമായ അമേരിക്കയുടെ സെറീന വില്യംസിന്.
സ്വന്തം നാട്ടുകാരിയായ ലോക ഒന്നാം നമ്പര്‍ താരം ലിന്‍ഡ്സേ ഡാവന്‍പോര്‍ട്ടിനെ ഓസ്ട്രേല്യന്‍ ഓപ്പണ്‍ ഫൈനലില്‍ ഒരു സെറ്റിന് പിന്നില്‍ നിന്നതിന് ശേഷമാണ് സെറീന പരാജയപ്പെടുത്തിയത്. സ്കോര്‍: 2-6, 6-3, 6-0.
മുന്‍ ലോകഒന്നാം നമ്പര്‍ താരമായ സെറീന 2003ല്‍ വിബിംള്‍ഡണ്‍ നേടിയതിന് ശേഷം ഒരു ഗ്രാന്റ്സ്ലാം കിരീടം പോലും സ്വന്തമാക്കിയിരുന്നില്ല. പരിക്ക് മൂലം എട്ടു മാസത്തോളം ടെന്നിസില്‍ നിന്ന് വിട്ടുനിന്നതോടെയാണ് മുന്‍ ലോകഒന്നാം നമ്പര്‍ താരം ഏഴാം നമ്പറായി പിന്തള്ളപ്പെട്ടത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ടാം തവണയാണ് സെറീന ഓസ്ട്രേല്യന്‍ ഓപ്പണ്‍ നേടുന്നത്.
എല്ലാ ഗ്രാന്റ്സ്ലാമുകളും നേടിയ വനിതാ താരം എന്ന പദവി സെറീനക്ക് മാത്രം അവകാശപ്പെട്ടതാണ്.