ലണ്ടന്‍: ലോക ടെന്നീസ് റാങ്കിംഗിന്റെ നെറുകയിലേക്ക് പുരുഷവിഭാഗത്തില്‍ ആന്ദ്രെ അഗാസി തിരിച്ചെത്തി. അതേ സമയം വിംബിള്‍ഡണില്‍ ആദ്യറൗണ്ടില്‍ പുറത്തായെങ്കിലും സ്വിറ്റ്സര്‍ലാണ്ടിന്റെ മാര്‍ട്ടിന ഹിംഗിസ് ഒന്നാം റാങ്ക് നിലനിര്‍ത്തി.
കഴിഞ്ഞ ദിവസം വിംബിള്‍ഡണ്‍ നേടിക്കൊണ്ട് ചരിത്രം രചിച്ച ക്രൊയേഷ്യയുടെ ഗൊരാന്‍ ഇവാനിസെവിച്ചാണ് റാങ്കിംഗില്‍ അഭൂതപൂര്‍വമായ മുന്നേറ്റം കൈവരിച്ചത്. വിംബിള്‍ഡണിന് മുമ്പ് 125ാം സ്ഥാനത്തായിരുന്ന ഗൊരാന്‍ ഇപ്പോള്‍ 10ാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ്. ഗൊരാനോട് ഫൈനലില്‍ തോറ്റ ആസ്ത്രേലിയയുടെ പാട്രിക് റാഫ്റ്റര്‍ ഒമ്പതില്‍ നിന്ന് ആറിലേക്ക് കയറി. അതേസമയം പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായ പീറ്റ് സാംപ്രാസ് ഇപ്പോഴും 20-ാം സ്ഥാനത്ത് തുടരുന്നു.
വനിതാ വിഭാഗത്തില്‍ വിംബിള്‍ഡണ്‍ നേടിയെങ്കിലും അമേരിക്കയുടെ വീനസ് വില്യംസിന് മാര്‍ട്ടിന ഹിംഗിസിന്റെ മുന്നില്‍ കടക്കാനായില്ല. അവര്‍ ഇപ്പോഴും രണ്ടാം സ്ഥാനത്തുതന്നെ തുടരുന്നു. അതേസമയം വീനസിനോട് ഫൈനലില്‍ തോറ്റ ജസ്റിന്‍ ഹെനിന് ഒമ്പതാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. ആസ്ത്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ എന്നീ കിരീടങ്ങള്‍ നേടിയ അമേരിക്കയുടെ ജെന്നിഫര്‍ കപ്രിയാറ്റി നാലാം സ്ഥാനം മൂന്നാക്കി മെച്ചപ്പെടുത്തി.
പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി സഖ്യം രണ്ടാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വന്നു. വിംബിള്‍ഡണില്‍ ഒന്നാം റൗണ്ടില്‍ത്തന്നെ ഏറ്റ തിരിച്ചടി കാരണമാണിത്.
ആദ്യ 10 റാങ്കുകാര്‍ ചുവടെ
പുരുഷന്മാര്
1. ആന്ദ്രെ അഗാസി (അമേരിക്ക)
2. ഗസ്റാവോ കേര്ട്ടണ് (ബ്രസീല്‍)
3. ജുവാന്‍ കാര്‍ലോസ് ഫെരേറോ (സ്പെയിന്)
4. ലെയ്ട്ടണ്‍ ഹെവിറ്റ് (ആസ്ത്രേലിയ)
5. സെബാസ്റ്യന്‍ ഗ്രോസ്ജീന് (ഫ്രാന്‍സ്)
6. പാട്രിക് റാഫ്റ്റര്‍ (ആസ്ത്രേലിയ)
7. റോജര്‍ ഫെഡറര്‍ (സ്വിറ്റ്സര്‍ലാണ്ട്)
8. ടിം ഹെന്മാന് (ബ്രിട്ടന്)
9. യെവ്ജനി കാഫല്നിക്കഫ് (റഷ്യ)
10. ഗൊരാന്‍ ഇവാനിസെവിച്ച് (ക്രൊയേഷ്യ)
വനിതകള്‍
1. മാര്‍ട്ടിന ഹിംഗിസ് (സ്വിറ്റ്സര്‍ലണ്ട്)
2. വീനസ് വില്യംസ് (അമേരിക്ക)
3. ജെന്നിഫര്‍ കപ്രിയാറ്റി (അമേരിക്ക)
4. ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ട് (അമേരിക്ക)
5. ജസ്റിന്‍ ഹെനിന് (ബെല്‍ജിയം)
6. കിം ക്ലൈസ്റേഴ്സ് (ബെല്‍ജിയം)
7. അമേലി മൗറീസ്മോ (ഫ്രാന്‍സ്)
8. സെറീന വില്യംസ് (അമേരിക്ക)
9. നതാലിയ തൗസിയത്ത് (ഫ്രാന്‍സ്)
10. മോണിക്ക സെലസ് (അമേരിക്ക)
പുരുഷന്മാര് ഡബിള്‍സ്
1. ബ്യോര്ഗ്മാന്/വുഡ്റിഡ്ജ്
2. പാലാ/വിസ്നര്‍
3. ജോണ്സണ്/പാമര്‍
4. ഭൂപതി /പേസ്
5. നോവാക്/റിക്ക്ള്‍
6. ബോബ് ബ്രയാന്‍/മൈക്കല്‍ ബ്രയാന്‍
7. നെസ്റര്‍ /സ്റോള്‍
8. ഹില്‍ /തരാംഗോ
9. ഈഗിള്‍ /ഫ്ലോറന്റ്
10. നോള്‍സ്/മക്കാഫി