ഹൈദരാബാദ്: ഹൈദരാബാദ് ഓപ്പണ്‍ ഫൈനലില്‍ ഫിബ്രവരി 12 ശനിയാഴ്ച ഇന്ത്യയുടെ സാനിയ മിര്‍സ ഉക്രെയിനിന്റെ അല്യോനോ ബണ്ടെരെങ്കോയെ നേരിടും.
വെള്ളിയാഴ്ച നടന്ന സെമിഫൈനല്‍ മത്സരത്തില്‍ റഷ്യയുടെ മരിയ കിരിലെങ്കോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-4, 7-6) തകര്‍ത്താണ് സാനിയ ഫൈനലിലെത്തിയത്. ഇതാദ്യയാണ് ഒരു ഇന്ത്യന്‍ വനിത ഹൈദരാബാദ് ഓപ്പണ്‍ ഫൈനലിലെത്തുന്നത്.
കഴിഞ്ഞ മാസം നടന്ന ഓസ്ട്രേലിയന്‍ ഓപ്പണിന്റെ മൂന്നാം റൗണ്ടിലെത്തി ഒരു ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടില്‍ നടക്കുന്ന ആദ്യത്തെ ഇന്ത്യക്കാരിയായി മാറിയ സാനിയ ഒരിക്കല്‍ കൂടി ഇന്ത്യന്‍ ടെന്നിസില്‍ അപൂര്‍വമായ കുതിപ്പ് നടത്തുകയായിരുന്നു. ഒരു ഡബ്ല്യുടിഎ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സാനിയ കടക്കുന്നത് ആദ്യമായാണ്.