പാരിസ്: ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്സും യുഎസിന്റെ മാര്‍ട്ടിന നവരതിലോവയും ചേര്‍ന്നുള്ള ജോഡി ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍ നിന്ന് പുറത്തായി.
രണ്ടാം റൗണ്ടില്‍ ആങ്കെലിക്ക് വിജാജ (ഇന്തോനേഷ്യ)-ലുകാസ് ആര്‍നോള്‍ഡ് (അര്‍ജന്‍റീന) ജോഡിയാണ് 7-5, 7-5 എന്ന സ്കോറിന് ഇവരെ അട്ടിമറിച്ചത്.
മഹേഷ് ഭൂപതി-മാക്സ് മിര്‍നി ജോഡി ഡബ്ള്‍സില്‍ സെമി ഫൈനലില്‍ കടന്നു. കാര്‍സ്റന്‍ ബ്രാസ്ക്- സര്‍ഗിസ് സര്‍ഗ്സിയന്‍ ജോഡിയെയാണ് ഇരുവരും തോല്പിച്ചത്. സ്കോര്‍: 6-3, 6-4.
ആതന്‍സില്‍ നടക്കുന്ന ഒളിമ്പിംക്സ് ഗെയിംസില്‍ ഡബ്ള്‍സില്‍ മെഡല്‍ നേടുന്നതിനായി മഹേഷ് ഭൂപതിയോടൊപ്പം വീണ്ടും ഒന്നിക്കുമെന്ന് മത്സരത്തിന് ശേഷം പെയ്സ് പറഞ്ഞു.
മുന്‍ ലോക ഒന്നാം നമ്പര്‍ ജോഡിയായ പെയ്സും ഭൂപതിയും മുമ്പ് രണ്ട് തവണ വേര്‍പിരിഞ്ഞിട്ടുണ്ട്. ഒളിമ്പിക്സില്‍ രണ്ട് തവണ പെയ്സ്-ഭൂപതി ജോഡി കളിച്ചിട്ടുണ്ടെങ്കിലും മെഡല്‍ നേടാനായിട്ടില്ല.