Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ പതാകയേന്താന്‍ പേസിന് സാധിച്ചേക്കില്ല

ദില്ലി: സിഡ്നി ഒളിമ്പിക്സില്‍ ഇന്ത്യന്‍ ടീമിനെ ലിയാണ്ടര്‍ പേസ് നയിക്കുന്ന കാര്യം സംശയത്തില്‍. സപ്തംബര്‍ ഒമ്പതിന് തുടങ്ങുന്ന താഷ്കന്റ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പേസ് പങ്കെടുക്കുന്നതിനാലാണിത്.

താഷ്കന്റ് ഓപ്പണില്‍ പേസും മഹേഷ് ഭൂപതിയും പങ്കെടുക്കുമെന്ന് പേസിന്റെ അച്ഛന്‍ വേസ് പേസ് അറിയിച്ചതായി ഇന്ത്യന്‍ ഒളിമ്പിക് കണ്ടിന്‍ജന്റ്സ് മേധാവി എ.കെ. മാട്ടൂ അറിയിച്ചു.

പേസും ഭൂപതിയും താഷ്കന്റ് ഓപ്പണിന്റെ മൂന്നാം റൗണ്ടിനപ്പുറത്തേക്ക് കടക്കുകയാണെങ്കില്‍ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ എത്താന്‍ കഴിയുമോ എന്ന് സംശയമാണ്. ചിലപ്പോള്‍ അങ്ങനെ വരാമെന്ന് മാട്ടൂവും സമ്മതിച്ചു.

പേസിന് ഉദ്ഘാടന ചടങ്ങില്‍ എത്താന്‍ സാധിക്കാതെ വന്നാല്‍ ഹോക്കി താരമായ ധന്‍രാജ് പിള്ള ഇന്ത്യന്‍ പതാകയേന്താനാണ് സാധ്യത. പിള്ളയുടെ അവസാന ഒളിമ്പിക്സായതിനാല്‍ അദ്ദേഹത്തെക്കൊണ്ടു തന്നെ പതാകയേന്തിക്കണമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികളില്‍ ചിലരും വാദിക്കുന്നുണ്ട്.

Story first published: Saturday, August 26, 2000, 3:35 [IST]
Other articles published on Aug 26, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+