ആതന്‍സ്: ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസ് -മഹേഷ് ഭൂപതി സഖ്യം ഒളിമ്പിക്സ് ടെന്നീസ് ഡബിള്‍സ് സെമിയിലെത്തി. ഓഗസ്റ് 18 ബുധനാഴ്ച നടന്ന ക്വാര്‍ട്ടറില്‍ അവര്‍ 6 -4, 6 -4 ന് നാലാം സീഡായ സിംബാബ്വേയുടെ വെയ്ന് ബ്ലാക്ക് -കെവിന്‍ ഉളിയറ്റ് സഖ്യത്തെ തകര്‍ത്തു.
മികച്ച ഫോമിലായിരുന്നു ഇരുവരും. തുടക്കം മുതലേ ആധിപത്യം പുലര്‍ത്തിയ സഖ്യം അനായാസമായാണ് നേരിട്ടുള്ള സെറ്റുകല്‍ക്ക് എതിരാളികളെ പരാജയപ്പെടുത്തിയത്.
ആദ്യ സെറ്റ് 35 മിനിറ്റിനുള്ളില്‍ സ്വന്തമാക്കിയ ഇന്ത്യന്‍ സഖ്യം അതേ മാര്‍ജിനില്‍ തന്നെ അനായാസം രണ്ടാം സെറ്റും നേടി സെമി ഉറപ്പിച്ചു.