അഗാസി, കാപ്രിയാറ്റി, ഹിംഗിസ് വിജയിച്ചു
പാരിസ്: ഫ്രഞ്ച് ഓപ്പണിന്റെ രണ്ടാംദിവസമായ മെയ് 29 ചൊവാഴ്ച ആന്ദ്രെ അഗാസിയ്ക്കും ജെന്നിഫര്‍ കാപ്രിയാറ്റിയ്ക്കും ജയം. നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്വീഡന്റെ തോമസ് ജോഹന്‍സനെയാണ് അഗാസി തോല്പിച്ചത്( സ്കോര്‍: 6-2, 6-3, 7-6).
അഗാസിയുടെ 13-ാമത്തെ ഫ്രഞ്ച് ഓപ്പണ്‍ ആണിത്. കഴിഞ്ഞ വര്‍ഷം നിര്‍ഭാഗ്യം കൊണ്ട് അഗാസി രണ്ടാം റൗണ്ടില്‍ ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ആദ്യ ഗ്രാന്റ് സ്ലാമായ ആസ്ത്രേല്യന്‍ ഓപ്പണ്‍ നേടിയ അഗാസി ആത്മവിശ്വാസത്തിലാണ്.
ടൂര്‍ണ്ണമെന്റില്‍ നാലാം സീഡായ കാപ്രിയാറ്റിയ്ക്കും ജയം അനായാസമായിരുന്നു. ഫ്രാന്‍സിന്റെ എമിലി ലോയ്റ്റിനെയാണ് കാപ്രിയാറ്റി തോല്പിച്ചത് ( സ്കോര്‍ :6-2, 7-5). വനിതാവിഭാഗത്തില്‍ ഒന്നാം സീഡായ മാര്‍ട്ടിന ഹിംഗിസ് സ്പെയിനിന്റെ ഗാല ലിയോണ്‍ ഗാര്‍സ്യയെയാണ് തോല്പിച്ചത്(സ്കോര്‍: 6-1, 6-0).
Story first published: Wednesday, December 7, 2011, 13:49 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications