Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹിംഗിസ് പുറത്ത്, പിയേഴ്സ്-കൊഞ്ചിറ്റ ഫൈനല്‍

പാരീസ്: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം മാര്‍ട്ടിനാ ഹിംഗിസിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം ഇനിയും കൈയെത്താ ദൂരെ. അഞ്ചു ഗ്രാന്റ് സ്ലാം കിരീടങ്ങള്‍ നേടിയ തന്റെ ഷെല്‍ഫിലേക്ക് ഫ്രഞ്ച് ഓപ്പണ്‍ കിരീടം കൂടി വെക്കാനുള്ള ഹിംഗിസിന്റെ മോഹങ്ങള്‍ക്ക് വിഘാതമായി നിന്നത് ഡബിള്‍സിലെ കൂട്ടുകാരിയായ ഫ്രഞ്ചുകാരി മേരി പിയേഴ്സും!

വ്യാഴാഴ്ച നടന്ന രണ്ടു മണിക്കൂറോളം നീണ്ട സെമിഫൈനലില്‍ 6-4, 5-7,6-2 എന്ന സ്കോറിനാണ് പിയേഴ്സ് ഹിംഗിസിനെ മുട്ടുകുത്തിച്ചത്. മത്സരത്തിലുടനീളം ഹിംഗിസിനെ ബേസ്ലൈനില്‍ തളച്ചിട്ട പിയേഴ്സ് ശക്തമായ ഗ്രൗണ്ട് സ്ട്രോക്കുകള്‍ കൊണ്ട് മത്സരത്തെ തന്റെ വരുതിയിലെത്തിക്കുകയായിരുന്നു. ആദ്യസെറ്റിന്റെ തുടക്കത്തില്‍ മാത്രമാണ് ഹിംഗിസ് യഥാര്‍ത്ഥ ഫോം പ്രകടമാക്കിയത്.

ആദ്യസെറ്റില്‍ പിയേഴ്സിന്റെ സെര്‍വ് ഭേദിച്ച് 3-1-ന് മുന്നിലെത്തിയ ഹിംഗിസ് ഫൈനലിലേക്കുള്ള പാത എളുപ്പത്തില്‍ തുറക്കും എന്ന് പ്രതീക്ഷിച്ചതാണ്. എന്നാല്‍ പിന്നീടുവരുത്തിയ പിഴവുകള്‍ കാരണം തന്റെ സെര്‍വുകള്‍ നിലനിര്‍ത്താന്‍ പോലും കഴിയാതെ അവര്‍ക്ക് സെറ്റ് 4-6-ന് പിയേഴ്സിന് അടിയറ വെക്കേണ്ടിവന്നു.

രണ്ടാം സെറ്റില്‍ ഹിംഗിസ് 1-3ന് പിന്നോക്കം പോയെങ്കിലും പരിചയസമ്പത്തും പിയേഴ്സ് വരുത്തിയ പിഴവുകളും മുതലാക്കി അവര്‍ സെറ്റ് 7-5-ന് പിടിച്ചെടുത്ത് തുല്യത കൈവരിച്ചു.

എന്നാല്‍ മൂന്നാം സെറ്റില്‍ പിയേഴ്സിന്റെ ശക്തിക്കുമുന്നില്‍ ഒന്നു പൊരുതാന്‍ പോലും കഴിയാതെയാണ് ഹിംഗിസ് കീഴടങ്ങിയത്. മൂന്നു സെര്‍വീസ് ബ്രേക്കുകളുടെ സഹായത്തില്‍ അരമണിക്കൂറിനുള്ളില്‍ ഹിംഗിസിനെ 2-6-ന് തകര്‍ത്ത പിയേഴ്സ് ആദ്യമായി റൊളാംഗ് ഗാരോസില്‍ ഫൈനലിലെത്തി.

സ്പെയിന്‍കാര്‍ തമ്മില്‍ നടന്ന രണ്ടാം സെമിഫൈനലില്‍ മൂന്നുതവണ ചാമ്പ്യനും രണ്ടു തവണ റണ്ണേഴ്സ് അപ്പുമായ എട്ടാം സീഡ് അരാന്താ സാഞ്ചസ് വികാരിയോവിനെ നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തി കൊഞ്ചിറ്റ മാര്‍ട്ടിനെസ് ഫൈനലില്‍ കടന്നു. സ്കോര്‍: 6-1, 6-2. റൊളാംഗ് ഗാരോസില്‍ കൊഞ്ചിറ്റയുടെ ആദ്യഫൈനലാണിത്.

പ്രവചനക്കാരുടെ കണക്കുകള്‍ തെറ്റിച്ചുകൊണ്ടാണ് കൊഞ്ചിറ്റ തന്റെ മുന്നേറ്റം തുടര്‍ന്നത്. തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ കൊഞ്ചിറ്റ അഞ്ചു തവണ അരാന്തയുടെ സെര്‍വ് ഭേദിച്ചു.

94-ല്‍ വിംബിള്‍ഡണില്‍ നടത്തിയ സ്വപ്നസദൃശമായ മുന്നേറ്റത്തിന്റെ മറ്റൊരു പതിപ്പാണ് കൊഞ്ചിറ്റയുടെ ഇപ്രാവശ്യത്തെ ഫ്രഞ്ച് ഓപ്പണ്‍. നാട്ടുകാരുടെ പൂര്‍ണപിന്തുണയോടെ എതിരാളികളെ ശക്തിയായ ഗ്രൗണ്ട് സ്ട്രോക്കുകള്‍ കൊണ്ട് കീഴടക്കിക്കൊണ്ടാണ് പിയേഴ്സിന്റെ വരവ്. ആരായിരിക്കും 2000-ത്തിലെ കിരീടത്തില്‍ മുത്തമിടുക. ശനിയാഴ്ച വരെ കാത്തിരിക്കാം.

Story first published: Friday, June 9, 2000, 5:30 [IST]
Other articles published on Jun 9, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+