ദില്ലി: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതിക്കും ലിയാണ്ടര്‍ പെയ്സിനും അപ്രതീക്ഷിത തോല്‍വി.
സീഡ് ചെയ്യപ്പെട്ട കളിക്കാര്‍ ആദ്യവാരത്തില്‍ തന്നെ പുറത്താവുന്നതു കണ്ട ടൂര്‍ണമെന്റില്‍ മിക്സഡ് ഡബിള്‍സിലെ ടോപ് സീഡായ ഭൂപതിയും റഷ്യയുടെ എലീന ലികോവ്ത്സെവയും ആദ്യറൗണ്ടില്‍ തന്നെ പുറത്തായി. എല്‍സ് കാളിന്‍സ്-സെബാസ്റ്യന്‍ പ്രീതോയോവൊട് സഖ്യത്തോട് 7-5, 6-3 എന്ന സ്കോറിനാണ് ഇരുവരും തോറ്റത്.
മിക്സഡ് ഡബിള്‍സില്‍ പേസ്-നവരത്ലോവ സഖ്യം രണ്ടാം റൗണ്ടില്‍ കടന്നിട്ടുണ്ട്. പെയ്സും മാര്‍ട്ടിനയും മാഗി സെര്‍ന-മാര്‍ട്ടിന്‍ റോഡ്രിസെസിനെ 2-6, 6-3, 6-2 എന്ന സ്കോറിനാണ് തോല്‍പ്പിച്ചത്.
പക്ഷെ പുരുഷഡബിള്‍സില്‍ പേസ്-ഡേവിഡ് റിക്ക്ള്‍ സഖ്യം തോറ്റു. മെയ് 30 ഞായറാഴ്ച തുടങ്ങുന്ന ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ദേശീയചാമ്പ്യനായ കരണ്‍ രസ്തോഗി 12-ാം സീഡാണ്. ആദ്യ മത്സരത്തില്‍ കരണ്‍ രസ്തോഗി ഫ്രാന്‍സിന്റെ ജോനാഥന്‍ ഡെസ്നിയേഴ്സിനെ നേരിടും.