പാരീസ്: ബല്‍ജിയത്തിന്റെ ജസ്റിന്‍ ഹെനിന്‍ ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗം കിരീടം നേടി. രണ്ടാം സീഡും സ്വന്തം നട്ടുകാരിയുമായ കിം ക്ലിസ്റേഴ്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഹെനിന്‍ തോല്പിച്ചത്(സ്കോര്‍ 6-0, 6-4).
ഈ ജയത്തോടെ ചരിത്രത്തിലാദ്യമായി ഒരു ഗ്രാന്റ് സ്ലാം കിരീടം നേടുന്ന ബല്‍ജിയന്‍ താരമെന്ന ബഹുമതി ഹെനിന്‍ നേടി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഹെനിന്‍ ജയിച്ചതെങ്കിലും രണ്ടാം സെറ്റില്‍ കിം ക്ലിസ്റേഴ്സ് ഏറെ നേരം പൊരുതിയ ശേഷമാണ് തോല്വി സമ്മതിച്ചത്. സെമിയില്‍ ഒന്നാം സീഡായ സെറീനാ വില്ല്യംസിനെ വീഴ്ത്തിയ ആത്മവിശ്വാസവുമായെത്തിയ ഹെനിന്‍ മനക്കരുത്തോടെ രണ്ടാം സെറ്റും കിരീടവും പിടിച്ചെടുക്കുകയായിരുന്നു. മത്സരം ഒരു മണിക്കൂര്‍ ഏഴ് മിനിട്ട് നീണ്ടു.
പുരുഷവിഭാഗം ഫൈനല്‍ ജൂണ്‍ എട്ട് ഞായറാഴ്ച നടക്കും. ഫൈനലില്‍ വെക്കര്‍ക്കും ഫെറോറയും ഏറ്റുമുട്ടും. സെമിയില്‍ അര്‍ജന്റീനയുടെ ഗ്വില്ലര്‍മോ കൊറയയെയാണ് മാര്‍ട്ടിന്‍ വെക്കര്‍ക്ക് തോല്പിച്ചത്(സ്കോര്‍: 7-6,6-4,7-6). കഴിഞ്ഞ തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ ആല്‍ബര്‍ട്ട് കോസ്റയെ തകര്‍ത്താണ് ഫെറോറോ ഫൈനലിലെത്തിയത്.