പാരീസ്: ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി സഖ്യം ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ പുരുഷവിഭാഗം ഡബിള്‍സിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. അമേരിക്കയുടെ എറിക് ടെയ്നോ-ജാക്ക് വെയ്റ്റ് സഖ്യത്തെ 7-6, 6-1 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യം തകര്‍ത്തത്.
രണ്ടു വര്‍ഷത്തിനു ശേഷം ഒരിക്കല്‍ക്കൂടി ഫ്രഞ്ച് ഓപ്പണ്‍ നേടുകയെന്ന ലക്ഷ്യത്തോടെ പാരീസിലെത്തിയ ഇന്ത്യന്‍ സഖ്യം ആദ്യസെറ്റില്‍ തന്നെ പരീക്ഷിക്കപ്പെട്ടു. ഒപ്പത്തിനൊപ്പം നിന്നു പോരാടിയ അമേരിക്കന്‍ ജോടി ആദ്യസെറ്റ് ടൈബ്രേക്കറിലേക്ക് കൊണ്ടുപോയി. ടൈബ്രേക്കറില്‍ പരിചയസമ്പന്നത തുണക്കെത്തിയപ്പോള്‍ 7-6ന് ടൈബ്രേക്കര്‍ നേടാന്‍ ഇന്ത്യന്‍ സഖ്യത്തിന് കഴിഞ്ഞു.
രണ്ടാം സെറ്റില്‍ അമേരിക്കന്‍ സഖ്യം ഏറെ ക്ഷീണിതരായി കാണപ്പെട്ടു. ആഞ്ഞടിച്ച പേസ്-ഭൂപതിമാര്‍ 6-1ന് സഖ്യം നേടിക്കൊണ്ട് അടുത്ത റൗണ്ടിലേക്കുള്ളചീട്ട് വാങ്ങുകയും ചെയ്തു.
മൂന്നാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ ജിറി നോവാക്-ഡേവിഡ് റിക്കി സഖ്യത്തെയാണ് പേസ്-ഭൂപതി സഖ്യം മൂന്നാം റൗണ്ടില്‍ നേരിടുക.