വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആന്ദ്രെ അഗാസി രണ്ടാം റൗണ്ടില്‍, ഡാവന്‍പോര്‍ട്ട് പുറത്ത്

By Staff

പാരീസ്: നിലവിലെ ചാമ്പ്യനായ ഒന്നാം സീഡുമായ ആന്ദ്രെ അഗാസി ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. അതേസമയം വിംബിള്‍ഡണിലും ആസ്ത്രേലിയന്‍ ഓപ്പണിലും കിരീടം ചൂടിയ അമേരിക്കയുടെ ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ട് ആദ്യറൗണ്ടില്‍ത്തന്നെ തോറ്റ് പുറത്തായി.

ആദ്യ സെറ്റില്‍ അല്പം പതറിയെങ്കിലും ഫ്രാന്‍സിന്റെ ആന്റണി ദുപ്യൂസിനനെ 7-6, 6-3, 6-4 എന്ന സ്കോറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അഗാസി പരാജയപ്പെടുത്തിയത്.

ഡാവന്‍പോര്‍ട്ട് കൂടി പുറത്തായതോടെ പുരുഷ-വനിതാ വിഭാഗത്തില്‍ രണ്ടാം സീഡുകാര്‍ ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണോട് വിട പറഞ്ഞു കഴിഞ്ഞു. പുരുഷ വിഭാഗത്തിലെ രണ്ടാം സീഡായിരുന്ന പീറ്റ് സാംപ്രാസ് ആദ്യ ദിവസം തന്നെ പുറത്തായിരുന്നു. ബെല്‍ജിയത്തിന്റെ ഡൊമിനിക്ക് വാന്‍ റൂസ്റ്റ് 6-7, 6-4, 6-3 എന്ന സ്കോറിനാണ് ഡാവന്‍പോര്‍ട്ടിനെ പരാജയപ്പെടുത്തിയത്.

പുരുഷവിഭാഗത്തില്‍ 3-ാം സീഡ് മാഗ്നസ് നോര്‍മന്‍, 6-ാം സീഡ് സെഡ്രിക് പിയോലിന്‍, 7-ാം സീഡ് തോമസ് എന്‍ക്വിസ്റ്, 12-ാം സീഡ് മാരത് സഫിന്‍, 14-ാം സീഡ് സ്ലോവാക് ഡൊമിനിക്ക് എന്നിവരും രണ്ടാം റൗണ്ടില്‍ കടന്നു.

Story first published: Thursday, June 1, 2000, 5:30 [IST]
Other articles published on Jun 1, 2000
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X