പ്രായം 31 മാത്രം, സോംദേവ് ഇനി കളിക്കില്ലെന്ന്!! കാരണം ?
മുംബൈ: ലിയാണ്ടര്‍ പേസിനും മഹേഷ് ഭൂപതിക്കും ശേഷം ഇന്ത്യന്‍ ടെന്നിസിലെ അടുത്ത സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെട്ട സോംദേവ് ദേവ്‌വര്‍മന്‍ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചു. പ്രഫഷനല്‍ ടെന്നിസില്‍ നിന്നു വിരമിക്കുന്നതായി ട്വിറ്ററിലൂടെയാണ് താരം അറിയിച്ചത്. എന്നാല്‍ വിരമിക്കാനുള്ള കാരണം സോംദേവ് വെളിപ്പെടുത്തിയില്ല.
കരിയറില്‍ ഇനിയും നിരവധി വര്‍ഷങ്ങള്‍ ബാക്കിനില്‍ക്കെയാണ് 31ാം വയസ്സില്‍ സോംദേവ് കളി നിര്‍ത്തുന്നതായി അറിയിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും മികച്ച സിംഗിള്‍സ് താരം കൂടിയാണ് സോംദേവ്. സമഗ്ര സംഭാവന പരിഗണിച്ച് 2011ല്‍ സോംദേവിനെ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കാലിഫോര്‍ണിയയില്‍ നടന്ന ഐടിഎഫ് ഫ്യൂച്ചേഴ്‌സ് ടൂര്‍ണമെന്‍റിലാണ് സോംദേവ് അവസാനമായി റാക്കറ്റേന്തിയത്. ടൂര്‍ണമെന്‍റിന്‍റെ ആദ്യറൗണ്ടില്‍ തന്നെ താരം തോറ്റു പുറത്തായിരുന്നു.

എടിപി കിരീത്തിനു തൊട്ടരികിലെത്തിയ ഏക ഇന്ത്യന്‍ താരമാണ് സോംദേവ്. 2009ലെ ചെന്നൈ ഓപണിലായിരുന്നു ഇത്. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം കരസ്ഥമാക്കിയ താരം 2011ലെ ദക്ഷിണാഫ്രിക്കന്‍ ഓപണില്‍ റണ്ണറപ്പുമായി. 2010ലെ ഏഷ്യന്‍ ഗെയിസില്‍ സിംഗിള്‍സ്, ഡബിള്‍സ് എന്നിവയില്‍ സ്വര്‍ണവും സോംദേവ് രാജ്യത്തിനു സമ്മാനിച്ചു.

2008ലാണ് പ്രഫഷനല്‍ ടെന്നിസിലെ അരങ്ങേറ്റമെങ്കിലും 2009ലെ ചെന്നൈ ഓപണില്‍ റണ്ണറപ്പായതോടയാണ് സോംദേവിന്‍റെ പ്രതിഭ ലോകമറിയുന്നത്. കാര്‍ലോസ് മോയ, ഇവാന്‍ കാര്‍ലോവിച്ച് തുടങ്ങിയ ലോകോത്തര താരങ്ങളെ വീഴ്ത്തിയായിരുന്നു സോംദേവിന്‍റെ ഫൈനല്‍ പ്രവേശനം.

ഡേവിസ് കപ്പില്‍ ഇന്ത്യക്കു വേണ്ടി മിന്നുന്ന പ്രകടനമാണ് സോംദേവ് നടത്തിയിട്ടുള്ളത്. സിംഗിള്‍സിലും ഡബിള്‍സിലുമായി താരം 14 മല്‍സരങ്ങള്‍ കളിച്ചു. 2010ല്‍ ഇന്ത്യ ലോകഗ്രൂപ്പിലേക്കു യോഗ്യത നേടിയപ്പോള്‍ സോംദേവ് നിര്‍ണായക പങ്കുവഹിച്ചിരുന്നു.

2017ല്‍ ഞാനൊരു പുതിയൊരു തുടക്കത്തോടെയാണ് ആരംഭിക്കുന്നത്. പ്രഫഷനല്‍ ടെന്നിസില്‍ ഇനി ഞാന്‍ കളിക്കുന്നില്ല. ഇത്രയും വര്‍ഷങ്ങളായി എനിക്ക് സ്‌നേഹവും പിന്തണയും നല്‍കിയ എല്ലാവരോടും നന്ദിയുണ്ട്- സോംദേവ് ട്വിറ്ററില്‍ കുറിച്ചു.

പരിശീലകറോളില്‍ സോംദേവ് വരാനിടയുണ്ടെന്നാണ് സൂചന. വരാനിരിക്കുന്ന ഡേവിസ് കപ്പില്‍ സീഷാന്‍ അലിക്കു പകരം സോംദേവ് കോച്ചാവാനിടയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications