Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ഓപ്പണ്‍: സിമോണ ഹലെപ്പ് കളിമണ്‍ കോര്‍ട്ടിലെ പുതിയ റാണി

പാരിസ്: കളിമണ്‍ കോര്‍ട്ടിലെ ഗ്ലാമര്‍ ടെന്നിസ് ടൂര്‍ണമെന്റായ ഫ്രഞ്ച് ഓപ്പണില്‍ കന്നി കിരീടം ഉയര്‍ത്തി റൊമാനിയയുടെ സിമോണ ഹലെപ്പ്. ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ വനിത വിഭാഗം സിംഗിള്‍സില്‍ കിരീടം ഉയര്‍ത്തിയാണ് ലോക ഒന്നാം നമ്പറായ സിമോണ ഹലെപ്പ് കളിമണ്‍ കോര്‍ട്ടിലെ പുതിയ റാണിപട്ടം സ്വന്തമാക്കിയത്. കിരീടപ്പോരില്‍ 10ാം സീഡായ അമേരിക്കയുടെ സ്‌ലോണ്‍ സ്റ്റീഫന്‍സിനെയാണ് ഹലെപ്പ് പരാജയപ്പെടുത്തിയത്. ആദ്യസെറ്റ് കൈവിട്ടതിനു ശേഷമായിരുന്നു ഹലെപ്പിന്റെ ഗംഭീര തിരിച്ചുവരവ്. ഇതില്‍ മൂന്നാമത്തെയും അവസാനത്തെയും സെറ്റില്‍ ഹലെപ്പ് സ്‌ലോണിനെ നിഷ്പ്രഭമാക്കുകയായിരുന്നു. സ്‌കോര്‍: 3-6, 6-4, 6-1.

French Open

ഹലെപ്പിന്റെ കന്നി ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടം കൂടിയാണിത്. അതോടൊപ്പം കഴിഞ്ഞ തവണ കിരീടത്തിനരികില്‍ വച്ച് കാലിടറിയ ഹലെപ്പ് ഇത്തവണ അതിന് പ്രായശ്ചിത്തം ചെയ്യുകയും ചെയ്തുു. 2017ലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ യെലേന ഒസ്റ്റാപെന്‍കോയ്ക്കു മുന്നില്‍ ഹലെപ്പ് കിരീടം അടിയറവ് വച്ചിരുന്നു.
Story first published: Saturday, June 9, 2018, 21:38 [IST]
Other articles published on Jun 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+