ഫ്രഞ്ച് ഓപ്പണ്‍: വനിതകളില്‍ സിമോണ ഹലെപ്പ്-സ്‌ലോണ്‍ സ്റ്റീഫന്‍സ് കിരീടപ്പോര്
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ വനിതാ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ ഒന്നാം സീഡായ റൊമാനിയയുടെ സിമോണ ഹലെപ്പും 10ാം സീഡായ അമേരിക്കയുടെ സ്‌ലോണ്‍ സ്റ്റീഫന്‍സും തമ്മില്‍ ഏറ്റുമുട്ടും. സെമി ഫൈനലില്‍ മൂന്നാം സീഡായ സ്‌പെയിനിന്റെ ഗാര്‍ബിന മുഗുരുസയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഹലെപ്പ് ഫൈനലിലേക്ക് മുന്നേറിയത്. സ്‌കോര്‍: 6-1, 6-4.
അതേസമയം, നാട്ടുകാരിയും 13ാം സീഡുമായ മാഡിസന്‍ കെയ്‌സിനെ തോല്‍പ്പിച്ചാണ് സ് ലോണ്‍ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സ്‌ലോണിന്റെ വിജയം. സ്‌കോര്‍: 6-4, 6-4.

മിക്‌സഡ് ഡബിള്‍സില്‍ ലാറ്റിഷ ചാന്‍-ഇവാന്‍ ഡോഡിങ് സഖ്യത്തിന് കിരീടം
ഫ്രഞ്ച് ഓപ്പണിന്റെ മിക്‌സഡ് ഡബിള്‍സില്‍ രണ്ടാം സീഡുകളായ ചൈനീസ് തായ്‌പേയിയുടെ ലാറ്റിഷ ചാന്‍-ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിങ് സഖ്യത്തിന് കിരീടം. ഫൈനലില്‍ ഒന്നാം സീഡുകളായ കാനഡയുടെ ഗാബ്രിയേല ഡാബ്‌റോവ്‌സ്‌കി-ക്രൊയേഷ്യയുടെ മാറ്റി പാവിക് സഖ്യത്തെയാണ് ചൈനീസ് തായ്‌പേയ്-ക്രൊയേഷ്യ ജോടി തോല്‍പ്പിച്ചത്. സ്‌കോര്‍: 6-1, 6-7, (10-8).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications