മാഡ്രിഡ്: ലോക ടെന്നീസ് വനിതാ സിംഗിള്‍സ് റാങ്കിങില്‍ റുമാനിയന്‍ താരം സിമോണ ഹാലെപ്പ് ഒന്നാംസ്ഥാനത്തു തുടരുകയാണ്. പുതുതായി പ്രഖ്യാപിച്ച റാങ്കിങില്‍ മികച്ച ലീഡുമായാണ് താരം തലപ്പത്തു നില്‍ക്കുന്നത്. 8,061 പോയിന്റാണ് ഹാലെപ്പിനുള്ളത്. രണ്ടാംസ്ഥാനത്തുള്ള ഡെന്മാര്ക്കിന്റെ കരോലിന് വോസ്നിയാക്കി ഏറെ പിന്നിലാണ്. 5610 പോയിന്റ് മാത്രമേ താരത്തിനുള്ളൂ.
ചെക് റിപബ്ലിക്കിന്റെ പെട്ര ക്വിറ്റോവ, ഉക്രെയ്നിന്റെ എലീന സ്വിറ്റോലിന എന്നിവര്‍ ഓരോ സ്ഥാനങ്ങള്‍ വീതം മെച്ചപ്പെടുത്തി നാലും അഞ്ചും റാങ്കുകളിലെത്തി. ജപ്പാന്റെ നവോമി ഒസാക്ക രണ്ടു സ്ഥാനങ്ങള്‍ കയറി ആറാംസ്ഥാനത്തേക്കുയര്‍ന്നു. എന്നാല്‍ ഫ്രഞ്ച് താരം കരോലിന് ഗാര്‍ഷ്യ നാലു സ്ഥാനങ്ങള്‍ പിന്തള്ളപ്പെട്ട് എട്ടാം റാങ്കിലേക്കു വീണു.
കഴിഞ്ഞ യുഎഎസ് ഓപ്പണില്‍ റണ്ണറപ്പായ അമേരിക്കയുടെ ഇതിഹാസ താരം സെറീന വില്ല്യംസ് ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് ശ്രദ്ധേയം. സ്ലോന്‍ സ്റ്റീവന്‍സാണ് ആദ്യ പത്തിലെ ഏക അമേരിക്കന്‍ സാന്നിധ്യം. താരം ഒമ്പതാം റാങ്കിലാണ്.