ഫ്ളോറിഡ: ലോക ടെന്നീസില്‍ ഈ വര്‍ഷത്തെ മികച്ച താരം ആരെന്നറിയാനുള്ള ആകാംക്ഷയിലാണ് ടെന്നീസ് പ്രേമികള്‍. ഡബ്ല്യുടിഎയുടെ (വുമണ്‍സ് ടെന്നീസ് അസോസിയേഷന്) പ്ലെയര്‍ ഓഫ് ദി ഇയര്‍ സാധ്യതാ ലിസ്റ്റ് പുറത്തുവിട്ടു. ലോക ഒന്നാം റാങ്കുകാരിയായ സിമോണ ഹാലെപ്പും ജപ്പാന് താരം നവോമി ഒസാക്കയും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ജര്‍മനിയുടെ ആഞ്ചലിത് കെര്‍ബര്‍, ചെക്ക് റിപബ്ലിക്കിന്റെ പെട്ര ക്വിറ്റോവ, ഡെന്മാര്ക്കിന്റെ കരോലിന് വോസ്നിയാക്കി എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. അതേസമയം, നിലവിലെ ജേതാക്കളായ സ്പാനിഷ് താരം ഗബ്രീന്‍ മുഗുറുസയ്ക്കു അന്തിമ ലിസ്റ്റില്‍ ഇടംനേടിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ഡബ്ല്യുടിഎയുടെ കംബാക്ക് പ്ലെയര്‍ ഓഫ് ദി ഇയര്‍ ലിസ്റ്റില്‍ നാലു പേരാണുള്ളത്. അമേരിക്കയുടെ ഇതിഹാസതാരം സെറീന വില്ല്യംസ്, സ്വറ്റ്സര്ലാന്ഡിന്റെ ബെലിന്‍ഡ ബെന്‍സിച്ച്, അമേരിക്കയുടെ ബെതാനി മറ്റെക് സാന്‍ഡ്സ്, ഓസ്ട്രേലിയയുടെ അയ്ല തൊംലാനോവിച്ച് എന്നിവരാണ് സാധ്യതാലിസ്റ്റിലുള്ള നാലു പേര്. ഈ മാസം 19നാണ് മികച്ച വനിതാ ടെന്നീസ് താരത്തെ ഡബ്യുടിഎ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.