ദുബായ്: ക്രിക്കറ്റ് കരിയറിലെ തന്റെ മോശം സമയത്ത് കൂട്ടായി ഉണ്ടായിരുന്നത് ഭാര്യ സാനിയയാണെന്ന് പാക് ക്രിക്കറ്റ് താരം ഷോയിബ് മാലിക്ക് . ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റോടെ ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിടവാങ്ങിയ ശേഷമാണ് ഷോയിബിന്റെ പ്തികരണം. തനിക്ക് എല്ലാവിധത്തിലുമുള്ള പിന്തുണ നല്‍കിയതിന് ഷോയിബ് സാനിയയ്ക്ക് നന്ദി പറഞ്ഞു.
അഞ്ചുവര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും സെലക്ടര്‍മാര്‍ തന്നെ തഴഞ്ഞപ്പോള്‍ തിരിച്ചുവരാന്‍ കഴിഞ്ഞത് സാനിയയുടെ പിന്തുണകൊണ്ടാണെന്ന് ഷോയിബ് പറഞ്ഞു. ടീമില്‍ നിന്നും പുറത്തായപ്പോള്‍ സാനിയയ്‌ക്കൊപ്പം ഏറെനേരം ചെവഴിക്കാന്‍ അവസരം ലഭിച്ചു. പല കാര്യങ്ങളും സാനിയയില്‍ നിന്നും പഠിക്കാന്‍ സാധിച്ചു. സ്‌പോര്‍ട്‌സില്‍ മാത്രമല്ല, ജീവിതത്തിലും സാനിയ മികച്ച കൂട്ടാണെന്ന് ഷോയിബ് വാചലനായി.

ടീമില്‍ നിന്നും പുറത്തായത് ജീവിതത്തിന്റെ ഭാഗമാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നു. ഏകദിനത്തിലും മറ്റും കളിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും അഞ്ചുവര്‍ഷം ടെസ്റ്റില്‍ കളിക്കാന്‍ കഴിയാത്തത് വലിയ നഷ്ടമായി കരുതുന്നു. പുതിയ തലമുറ ടെസ്റ്റ് മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും ഷോയിബ് നിര്‍ദ്ദേശിച്ചു.
അഞ്ചുവര്‍ഷങ്ങല്‍ക്കു ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്തിയ ഷോയിബ് 245 റണ്‍സെടുത്താണ് സെലക്ടര്‍മാരുടെ തീരുമാനത്തോട് നീതി പുലര്‍ത്തിയത്. അവസാന ടെസ്റ്റില്‍ അവസാന ഇന്നിങ്‌സില്‍ റണ്ണൊന്നുമെടുക്കാതെ പുറത്താകേണ്ടിവന്നെങ്കിലും രണ്ടിന്നിങ്‌സിലുമായി ഏഴുവിക്കറ്റെടുത്ത് പാക്കിസ്ഥാന്റെ പരമ്പര വിജയത്തില്‍ ഷോയിബ് നിര്‍ണായക പങ്കുവഹിച്ചു.