ബിർമിങ്ഹാമിലൂടെ ഗ്രാസ് കോർട്ടിലേക്ക് തിരിച്ചെത്താൻ ഷറപ്പോവ
മുൻ ലോക ഒന്നാം നമ്പർ താരം മരിയ ഷറപ്പോവ ബിർമിങ്ഹാം ക്ലാസ്സിക് ഗ്രാസ് കോർട്ട് ഇവെന്റിലൂടെ വിംബിൾഡണിലേക്ക് തിരിച്ചെത്താൻ തീരുമാനിക്കുന്നു.ഈ ആഴ്ച്ച മുതലാണ് ബ്രിട്ടീഷ് ടെന്നീസ് അസോസിയേഷന്റെ ക്ലാസ്സിക് ഗ്രാസ് കോർട്ട് ടൂർണമെന്റുകൾ തുടങ്ങുന്നത്.2015 ലാണ് ഷറപ്പോവ അവസാനമായി വിംബിൾഡൺ കളിക്കുന്നത്.2004 ലും 2005 ലും തുടർച്ചയായി ഷറപ്പോവ ബിർമിങ്ഹാം ക്ലാസ്സിക് ഗ്രാസ് കോർട്ട് ടൂർണമെന്റിൽ കിരീടം നേടിട്ടുണ്ട്.
അഞ്ച് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ സ്വാന്തമാക്കിട്ടുള്ള ഷറപ്പോവ ഒരു വർഷത്തെ വിലക്കിനു ശേഷം തിരികെവന്നെങ്കിലും ഇതുവരെ പഴയ ഫോമിലേക്ക് തിരിച്ചെത്തിട്ടില്ല.കഴിഞ്ഞ മാസം നടന്ന ബി ൻ പി പരിബാസ് ഓപ്പണിൽ ആദ്യ റൗണ്ടിൽ തന്നെ ഷറപ്പോവ പുറത്തായിരുന്നു.അതിനുശേഷം തൻ്റെ കോച്ചിനെയും ഷറപ്പോവ പുറത്താക്കിരുന്നു.ബിർമിങ്ഹാം ക്ലാസ്സിക് ഗ്രാസ് കോർട്ട് ഷറപ്പോവയ്ക്ക് അത്ര എളുപ്പമാകില്ല കാരണം വിംബിൾഡൺ ചാമ്പ്യൻ ഗാർബിൻ മുഗുറുസ,ബ്രിട്ടീഷ് ഒന്നാം നമ്പർ താരം ജോഹന്ന കൊണ്ട, ചെക്ക് റിപ്പബ്ലിക്ക് താരം പെട്ര കവിറ്റോവ എന്നിവരും ടൂർണമെന്റിൽ പങ്കെടുക്കുണ്ട്.

ഷറപ്പോവ ലോകത്തിലെ മികച്ച താരങ്ങളിൽ ഒരാളെന്നതിൽ സംശയമില്ല കൂടാതെ തുറച്ചയായി ബിർമിങ്ഹാം ക്ലാസ്സിക് ടൂർണമെന്റ് ചാമ്പ്യനുമായ താരവുമാണ്.വീണ്ടും ഈ ടൂർണമെന്റിലേക്ക് ഷറപ്പോവ തിരിച്ചുവന്നതിൽ ഏറെ സന്തോഷമുണ്ട്,ബിർമിങ്ഹാം ടൂർണമെന്റ് ഡയറക്ടർ പാട്രിക്ക് ഹ്യൂഗ്സ്‌മാൻ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications