Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; കളിക്കിടെ ബാത്‌റൂമില്‍ പോയ ഷറപ്പോവയ്ക്ക് കൂവല്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിനിടെ ബാത്‌റൂം ഇടവേള വാങ്ങിയ സൂപ്പര്‍താരം മരിയ ഷറപ്പോവയ്ക്ക് കാണികളുടെ കൂവല്‍. ഞായറാഴ്ച ആഷ്‌ലെയ്ഗ് ബാര്‍ട്ടിയുമായുള്ള കളിക്കിടെയായിരുന്നു സംഭവം. നാലാം റൗണ്ടില്‍ ബാര്‍ട്ടിയ്‌ക്കെതിരെ ഷറപ്പോവ തോറ്റ് പുറത്താവുകയും ചെയ്തു. 6-4, 1-6, 4-6 എന്ന സ്‌കോറിനായിരുന്നു ഷറപ്പോവയുടെ തോല്‍വി.

ആദ്യ സെറ്റില്‍ ജയിച്ച ഷറപ്പോവ രണ്ടാം സെറ്റില്‍ 1-6 എന്ന നിലയില്‍ തോറ്റതിന് പിന്നാലെയാണ് ബാത്‌റൂം ബ്രേക്കെടുത്തത്. എന്നാല്‍, ഇത് കളികാണാന്‍ സ്റ്റേഡിയത്തിലെത്തിയവര്‍ക്ക് അത്ര രസിച്ചില്ല. അവര്‍ താരത്തെ കൂവുകയും ചെയ്തു. ടൂര്‍ണമെന്റില്‍ മികച്ച കളി കാഴ്ചവെച്ച താരം നിലവിലെ ചാമ്പ്യനെ പുറത്താക്കിയതിന് പിന്നാലെയാണ് നാലാം റൗണ്ടില്‍ നാട്ടിലേക്ക് മടങ്ങുന്നത്.

maria

മത്സരത്തിനിടെ ബ്രേക്കെടുത്തതിനെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ പിന്നീട് ചോദിച്ചതും ഷറപ്പോവയ്ക്ക് അസ്വസ്ഥതയുണ്ടാക്കി. ബ്രേക്ക് എടുത്തത് എന്തിനാണെന്നായിരുന്നു റിപ്പോര്‍ട്ട് അറിയാനുണ്ടായിരുന്നത്. നിങ്ങള്‍ക്ക് ആ ചോദ്യത്തില്‍നിന്നും എന്താണ് കിട്ടാനുള്ളതെന്ന് താരം തിരിച്ചു ചോദിച്ചു. സത്യമറിയാനാണെന്നായിരുന്നു റിപ്പോര്‍ട്ടറുടെ മറുപടിയ അതൊരു സില്ലി ചോദ്യമാണെന്ന് പറഞ്ഞ ഷറപ്പോവ മറുപടി പറഞ്ഞതുമില്ല.

Story first published: Sunday, January 20, 2019, 17:37 [IST]
Other articles published on Jan 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+