Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെന്നീസിലെ ഗ്ലാമര്‍ റാണി ഷറപ്പോവയുടെ കരിയര്‍ അവസാനിക്കുന്നുവോ?; വീണ്ടും പുറത്ത്

ന്യൂയോര്‍ക്ക്: കളിയഴകും മേനിയഴകും കൊണ്ട് ആരാധകരെ ത്രസിപ്പിച്ച ടെന്നീസിലെ ഗ്ലാമര്‍ റാണി മരിയ ഷറപ്പോവയുടെ കരിയര്‍ അവസാനിക്കുകയാണോ?. ആരാധകലോകത്തെ ആശങ്കയിലാഴ്ത്തി ഷറപ്പോവ ഒരിക്കല്‍ക്കൂടി പരിക്കിന്റെ പിടിയിലാകുമ്പോള്‍ പ്രായം വിലങ്ങുതടിയായ അവര്‍ക്ക് കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് അസാധ്യമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

മരുന്നടിയുടെ പേരില്‍ 15 മാസം വിലക്കുനേരിട്ട ഷറപ്പോവ തിരിച്ചവന്നെങ്കിലും ഫോമിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനു പിന്നാലെ കോച്ചുമായി വഴിപിരിയുകയും ചെയ്തു. ഫോം കണ്ടെത്താന്‍ വിഷമിക്കുന്നതിനിടെയാണ് പരിക്ക് ഒരിക്കല്‍ക്കൂടി വില്ലനായി ഷറപ്പോവയെ വലയ്ക്കുന്നത്.

mariasherapova

ഇടതുകൈയ്ക്ക് പരിക്കേറ്റ ഷറപ്പോവ മിയാമി ഓപ്പണ്‍ ടെന്നീസില്‍ നിന്നും പിന്മാറിയത് ആരാധകര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. അഞ്ചുവണ ഗ്ലാന്റ് സ്ലാം സ്വന്തമാക്കിയ മുന്‍ ലോക ഒന്നാം നമ്പറിന് ഇപ്പോള്‍ ഗ്ലാമര്‍ മാത്രമാണ് ശേഷിക്കുന്നത്. കളിയഴക് നഷ്ടപ്പെട്ട അവര്‍ ഏതുനിമിഷവും അന്താരാഷ്ട്ര ടെന്നീസില്‍നിന്നും വിരമിച്ചേക്കാം.

ഒട്ടേറെ പരസ്യക്കമ്പനികളുമായി കരാറുള്ളതുകൊണ്ടുമാത്രമാണ് ഷറപ്പോവ വിരമിക്കല്‍ നീട്ടുന്നതെന്നാണ് റിപ്പോര്‍ട്ട്. കളിയില്‍ നിന്നുള്ളതിനേക്കാള്‍ പരസ്യങ്ങളിലൂടെ സമ്പാദിക്കുന്ന മുപ്പതുകാരിയായ ഷറപ്പോവയും പരിക്കില്‍ അസ്വസ്ഥയാണ്. തിരിച്ചുവരാനുള്ള ശ്രമമെല്ലാം നടത്തുമെന്നാണ് അവരുടെ പ്രതികരണം.

Story first published: Sunday, March 18, 2018, 9:32 [IST]
Other articles published on Mar 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+