ന്യൂയോര്‍ക്ക്: 15 മാസത്തെ വിലക്ക് കഴിഞ്ഞ് ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയ റഷ്യന്‍ സൂപ്പര്‍ താരം മരിയ ഷറപ്പോവ യുഎസ് ഓപ്പണില്‍ മുന്നേറ്റം തുടരുന്നു. ജയത്തോടെ ഷറപ്പോവ മൂന്നംറൗണ്ടിലേക്ക് കുതിച്ചു. അതേസമയം, വനിതാ സിംഗിള്‍സില്‍ ടോപ് സീഡായ ചെക് റിപബ്ലിക്കിന്റെ കരോലിന പ്ലിസ്‌ക്കോവ ജയത്തോടെ തുടങ്ങി.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ യുഎസ് ഓപ്പണിന് അര്‍ഹത നേടിയ ഷറപ്പോവ ഹംഗറിയുടെ ടിമിയ ബാബോസിനെയാണ് ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു മറികടന്നത്. സ്‌കോര്‍: 6-7, 6-4, 6-1. മല്‍സരം രണ്ടു മണിക്കൂറൂം 20 മിനിറ്റും കൊണ്ടാണ് റഷ്യന്‍ താരം വരുതിയിലാക്കിയത്. നേരത്തേ ആദ്യറൗണ്ടില്‍ ലോക രണ്ടാംനമ്പര്‍ സിമോണ ഹാലെപ്പിനെ ഷറപ്പോവ വീഴ്ത്തിയിരുന്നു.

മറ്റു രണ്ടാം റൗണ്ട് മല്‍സരങ്ങളില്‍ മൂന്നാം സീഡായ സ്‌പെയിനിന്റെ ഗബ്രീന്‍ മുഗുറുസ 6-4, 6-0ന് ഡുവാനിനെയും ഒമ്പതാം സീഡായ അമേരിക്കയുടെ വീനസ് വില്ല്യംസ് 7-5, 6-4ന് ഓഷ്യാനെ ഡോഡിനെ തകര്‍ത്ത് മൂന്നാംറൗണ്ടില്‍ കടന്നു. ലോക ഒന്നാം നമ്പര്‍ പ്ലിസ്‌കോവ പോളണ്ടിന്റെ മഗ്ദ ലിനെറ്റിനെയാണ് അനായാസം തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പ്ലിസ്‌കോയുടെ വിജയം. സ്‌കോര്‍: 6-2, 6-1. കഴിഞ്ഞ യുഎസ് ഓപ്പണിലെ റണ്ണറപ്പ് കൂടിയായ പ്ലിസ്‌കോവ ഇത്തവണ കിരീടം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. മറ്റു മല്‍സരങ്ങളില്‍ സ്വിറ്റ്‌ലോന 6-0, 6-7, 6-3ന് സിനിയാക്കോവയെയും സ്വറ്റ്‌ലാന കുസ്‌നെറ്റ്‌സോവ 4-6, 6-4, 7-6ന് വൊണ്‍ഡ്രോസോവയെയും തോല്‍പ്പിച്ചു. പുരുഷ സിംഗിള്‍സ് ഒന്നാംറൗണ്ടിലെ പ്രധാന മല്‍സരങ്ങളില്‍ ജോണ്‍ ഇസ്‌നര്‍ 6-3, 6-4, 7-5ന് ചുങിനെയും ഡേവിഡ് തിയെം 6-4, 6-1, 6-1 ഡിമിനൗറിനെയും ഗെയ്ല്‍ മോണ്‍ഫില്‍സ് 7-6, 6-3, 6-4ന് ജെറമി ചാര്‍ഡിയെയും പരാജയപ്പെടുത്തി.