ടെന്നീസ് കളത്തില്‍ വീണ്ടും ഷറപ്പറവ പറക്കുന്നു
ടെന്നീസ് കളത്തില്‍ കളിയും കരുത്തും ഗ്ലാമറും ചേര്‍ന്നാല്‍ അത് മരിയ ഷറപ്പോവയായി. ഇടയ്ക്ക് ഗ്ലാമര്‍ കൂടുകയും കളി പിന്നോട്ടുപോകുകയും ചെയ്യും. അപ്പോള്‍ ഷറപ്പറവ അല്‍പം താഴ്ന്നുപറക്കും. ഉയര്‍ച്ച താഴ്ചകളുടെ ഒരു വ്യാഴവട്ടത്തിന് ശേഷം മരിയ ഷറപ്പോവ ഫ്രഞ്ച് ഓപ്പണ്‍ കിരീടമുയര്‍ത്തിയിരിക്കുകയാണ്. ഷറപ്പോവയുടെ രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്.
റൊമാനിയയുടെ സിമോണ ഹെലേപിനെയാണ് ഷറപ്പോവ ഫൈനലില്‍ വീഴ്ത്തിയത്. 2005 ല്‍ ലോക ഒന്നാം നമ്പറായിരുന്ന റഷ്യന്‍ താരം നിലവില്‍ അഞ്ചാം റാങ്കിലാണ്. ഓസ്‌ട്രേലിയന്‍, യു എസ് ഓപ്പണ്‍, വിംബിള്‍ഡണ്‍ കിരീടങ്ങളും ഷറപ്പോവയുടെ കീശയിലുണ്ട്.
ഈഫല്‍ ടവറിലായിരുന്നു മരിയ ഷറപ്പോവയുടെ ആഘോഷങ്ങള്‍. ചിത്രങ്ങള്‍ കാണൂ.

ഈഫല്‍ സാക്ഷി
ഫ്രഞ്ച് ഓപ്പണ്‍ ട്രോഫിയുമായി ഈഫല്‍ ടവറിന് മുന്നില്‍ പോസ് ചെയ്യുന്ന മരിയ ഷറപ്പോവ

ഇത് ഷറപ്പോവ സ്‌റ്റൈല്‍
കറുപ്പും സ്വര്‍ണക്കളറും വസ്ത്രങ്ങളണിഞ്ഞ് ടെന്നീസ് ഗ്ലാമര്‍ റാണി ഷറപ്പോവ ആരാധകര്‍ക്ക് മുന്നില്‍

ഇത് ഫോട്ടോഗ്രാഫര്‍മാര്‍ക്ക്
ഫോട്ടോ ഗ്രാഫര്‍മാര്‍ക്ക് വേണ്ടി ഷറപ്പോവയുടെ സ്‌പെഷല്‍ പോസ്. പിന്നീട് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഷറപ്പോവ ഈ ചിത്രം പോസ്റ്റ് ചെയ്തു

കിരീടവുമായി
റൊമാനിയയുടെ സിമോണ ഹെലേപിനെ തോല്‍പിച്ച ശേഷം കിരീടവുമായി ഷറപ്പോവ

ഫൈനല്‍ കടുപ്പം
നാലാം സീഡായ ഹെലേപ് ശക്തമായ മത്സരം ഫൈനലില്‍ കാഴ്ച വെച്ചു. 6 - 4, 7 - 6, 6 - 4 എന്ന സ്‌കോറിലാണ് ഏഴാം സീഡായ ഷറപ്പോവ വിജയം പിടിച്ചത്.

ഹേലേപിനൊപ്പം
ഫ്രഞ്ച് ഓപ്പണ്‍ റണ്ണറപ്പായ സിമോണ ഹെലേപും മരിയ ഷറപ്പോവയും

വിജയനിമിഷം
ഫൈനല്‍ വിജയത്തിന് തൊട്ടുപിന്നാലെ മരിയ ഷറപ്പോവയുടെ ആഹ്ലാദം

സെമിഫൈനല്‍
സെമി ഫൈനലില്‍ കാനഡയുടെ എഗ്വിന്‍ ബോചാര്‍ഡിനെ തോല്‍പിച്ച ശേഷം ഷറപ്പോവ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications