ഷാങ്ഹായ്: ഷാങ്ഹായ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി ജോക്കോവിച്ചും ഫെഡററും പുറത്ത്. ഇരുവര്‍ക്കും ക്വാര്‍ട്ടര്‍ ഫൈനലില്‍ കാലിടറുകയായിരുന്നു. ലോക മൂന്നാം നമ്പര്‍ താരമായ ഫെഡററെ ആറാം റാങ്കുകാരനായ ജര്‍മനിയുടെ അലക്സാണ്ടര്‍ സെര്‍വാണ് പരാജയപ്പെടുത്തിയത്. മൂന്ന് സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് യുവതാരം ഫെഡററെ കീഴ്പ്പെടുത്തിയത്.
രണ്ട് മണിക്കൂറും ഏഴ് മിനുട്ടും മത്സരം നീണ്ടുനിന്നു. ആദ്യ സെറ്റ് 6-3ന് സെര്‍വ് നേടിയപ്പോള്‍ ടൈ ബ്രേക്കറിനൊടുവില്‍ രണ്ടാം സെറ്റ് 7-6ന് ഫെഡറര്‍ സ്വന്തമാക്കി. വാശിയേറിയ മൂന്നാം സെറ്റ് 6-3ന് പിടിച്ചെടുത്താണ് സെര്‍വ് സെമിയില്‍ കടന്നത്. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ ഒന്നിനെിരേ രണ്ട് സെറ്റിനാണ് ടിറ്റ്സിപാസ് കീഴടക്കിയത്.
ഇന്ത്യ vs ദക്ഷിണാഫ്രിക്ക: റിയല്‍ കിങ്.. കോലിക്കു മുന്നില്‍ ബ്രാഡ്മാനും രക്ഷയില്ല!! റെക്കോര്‍ഡ് വീണു
രണ്ട് മണിക്കൂറും നാല് മിനുട്ടും മത്സരം നീണ്ടു. ആദ്യ സെറ്റ് 6-3ന് സ്വന്തമാക്കി ജോക്കോവിച്ച് കരുത്തുകാട്ടിയെങ്കിലും രണ്ടും മൂന്നും സെറ്റ് വിജയിച്ച് ടിറ്റ്സിപാസ് സെമി ടിക്കറ്റെടുത്തു. സ്കോര്‍ 3-6,7-5,6-3. റഷ്യയുടെ ഡാനില്‍ മെദവ്ദേവും സെമി ടിക്കറ്റെടുത്തു. ഇറ്റലിയുടെ ഫോഗ്നിനിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മെദവ്ദേവ് തോല്‍പ്പിച്ചത്. ഒരു മണിക്കൂറും 28 മിനുട്ടുമാണ് മത്സരം നീണ്ടത്. സ്കോര്‍ 6-3,7-6.