Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷാങ്ഹായ് ഓപ്പണ്‍ ടെന്നിസ്: മെദവ്‌ദേവ്-സെറേവ് ഫൈനല്‍

ഷാങ്ഹായ്: ഷാങ്ഹായ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അലക്‌സാണ്ടര്‍ സെറേവും ഡാനില്‍ മെദവ്ദേവും ഏറ്റുമുട്ടും. ആവേശ സെമിക്കൊടുവില്‍ മെദവ്‌ദേവ് ടിറ്റ്‌സിപാസിനെയും സെറേവ് ബെറീറ്റിനിയെയും തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്.

ലോക നാലാം നമ്പര്‍ താരമായ റഷ്യയുടെ മെദവ്്‌ദേവ് ഏഴാം നമ്പര്‍ താരമായ ഗ്രീസിന്റെ സ്റ്റിഫാനോസ് ടിറ്റ്‌സിപാസിനെയാണ് സെമിയില്‍ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മെദവ്‌ദേവിന്റെ ജയം. ഒരു മണിക്കൂറും 39 മിനുട്ടും നീണ്ട മത്സരത്തിന്റെ ആദ്യ സെറ്റ് ടൈ ബ്രേക്കറിനൊടുവില്‍ 7-6ന് മെദവ്്‌ദേവ് സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റ് 7-5നും താരം പിടിച്ചെടുത്തു. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചാണ് ടിറ്റ്‌സിപാസ് സെമിയില്‍ കടന്നതെങ്കിലും മെദവ്്‌ദേവിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. ഫോഗ്നിനിയെ തോല്‍പ്പിച്ചാണ് മെദവ്്‌ദേവിന്റെ സെമി പ്രവേശനം.

alexanderzverevanddaniilmedvedev

മറ്റൊരു സെമിയില്‍ ലോക ആറാം നമ്പര്‍ താരമായ സെറേവ് 13ാം നമ്പര്‍ താരം ഇറ്റലിയുടെ മാറ്റിയോ ബെറേറ്റിനിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഒരു മണിക്കൂറും എട്ട് മിനുട്ടും മത്സരം നീണ്ടു.സ്‌കോര്‍ 6-3,6-4. റോജര്‍ ഫെഡററെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചാണ് സെറേവ് സെമിയില്‍ കടന്നത്.

Story first published: Sunday, October 13, 2019, 8:51 [IST]
Other articles published on Oct 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+