
ഹൈദരാബാദ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ഓഫ് സര്‍വീസ് ടാക്‌സ് ഓഫീസ് സൂപ്രണ്ട് കെ സുരേഷ് കുമാറാണ് സാനിയക്കു നോട്ടീസ് അയച്ചത്.

തെലങ്കാന സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുത്തത് സാനിയയെയായിരുന്നു. അന്ന് ഒരു കോടി രൂപയും താരത്തിന് സര്‍ക്കാര്‍ പ്രതിഫലമായി നല്‍കി. ഈ തുകയ്ക്ക് നികുതി അടച്ചില്ല എന്നതാണ് സാനിയയെ പ്രതിക്കൂട്ടിലാക്കിയത്.

നികുതി വെട്ടിപ്പുമായി വിശദീകരണം നല്‍കാന്‍ ഫെബ്രുവരി 16ന് നേരിട്ട് ഹാജരാവാനാണ് സാനിയയോട് നികുതി വകുപ്പ് വിഭാഗം ആവശ്യപ്പെട്ടത്. ഇതിനു സാധിച്ചില്ലെങ്കില്‍ അധികാരപ്പെടുത്തിയ മറ്റേതെങ്കിലും വ്യക്തിയെ ഇതിനു ചുമതലപ്പെടുത്തണം. ഇല്ലെങ്കില്‍ മറ്റു നിയമ നടപടികളിലേക്കു നീങ്ങുമെന്നും അനുമതിയില്ലാതെ വിദേശയാത്ര നടത്തരുതെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

20 ലക്ഷം രൂപ അടയ്ക്കാനാണ് സേവന നികുതി വകുപ്പ് വിഭാഗം നോട്ടീസില്‍ സാനിയയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു കോടിയുടെ 15 ശതമാനം സേവന നികുതിയും അതിന്റെ പിഴയും അടക്കമാണിത്.

2014 ജൂലൈ 22ന് തെലങ്കാന സംസ്ഥാനം രൂപീകൃതമായ ശേഷമാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു സാനിയയെ ബ്രാന്‍ഡ് അംബാസഡറായി നിയമിക്കുന്നതായി പ്രഖ്യാപിച്ചത്. ഒരു കോടി രൂപയുടെ ചെക്കും സര്‍ക്കാര്‍ താരത്തിനു കൈമാറി. ഇതിനു ശേഷം മറ്റൊരു ഒരു കോടിയുടെ ചെക്കും സര്‍ക്കാര്‍ സാനിയക്കു സമ്മാനിച്ചിരുന്നു. യുഎസ് ഓപണ്‍ മിക്‌സഡ് ഡബിള്‍സിലെ കിരീടവിജയത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഈ തുകയ്ക്ക് നികുതി നല്‍കേണ്ടതില്ല.


Click it and Unblock the Notifications











