വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുവര്‍ഷം പൊളിക്കും, 2017നുശേഷം ആദ്യ കിരീടവുമായി സെറീന വില്യംസ്

വെല്ലിങ്ടണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പടിവാതില്‍ക്കല്‍ നില്‍ക്കെ 2020ലെ ആദ്യ കിരീടവുമായി അമേരിക്കയുടെ സെറീന വില്യംസ്. അമേരിക്കയുടെതന്നെ ജെസ്സിക്ക പെഗുലയെ തോല്‍പ്പിച്ച് ഓക്ക്‌ലന്‍ഡ് ക്ലാസിക്കില്‍ സെറീന ചാമ്പ്യനായി. സ്‌കോര്‍ 6-3, 6-4. 2017ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടംനേടിയശേഷം സെറീനയുടെ ആദ്യ കിരീടവിജയമാണിത്. അമ്മയായി മടങ്ങിയെത്തിയ സെറീനയ്ക്ക് ഇപ്പോഴും ഗ്രാന്‍സ്ലാം ചാമ്പ്യനാകാന്‍ കഴിഞ്ഞിട്ടില്ല.

ഓക്ക്‌ലന്‍ഡ് ക്ലാസിക്കില്‍ വനിതാ ഡബിള്‍സിലും സെറീന ഫൈനലിലെത്തിയിട്ടുണ്ട്. കരോലിന വോസ്‌നിയാസ്‌കിക്കൊപ്പം ഇവിടെ കിരീടം നേടിയാല്‍ താരത്തിന് ഇരട്ടിമധുരമാകും. അമേരിക്കയുടെ തന്നെ ആസിയ മുഹമ്മദ്, ടെയ്‌ലര്‍ ടൗണ്‍സെന്‍ഡ് എന്നിവരാണ് ഫൈനലില്‍ സെറീന സഖ്യത്തിന്റെ എതിരാളികള്‍. അതുകൊണ്ടുതന്നെ സെറീനയ്ക്ക് കിരീടം നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

serenawilliams

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സര്‍പ്രൈസായി ഒരു താരംടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സര്‍പ്രൈസായി ഒരു താരം

38കാരിയായ സെറീനയുടെ 73-ാം എടിപി കിരീടവിജയമാണിത്. 23-ാം ഗ്രാന്‍സ്ലാം വിജയത്തിനുശേഷം സെറീന അഞ്ച് ഫൈനലുകളില്‍ പ്രവേശിച്ചെങ്കിലും ചാമ്പ്യനാകാന്‍ കഴിഞ്ഞിരുന്നില്ല. ഓസ്‌ട്രേലിയന്‍ ഓപ്പണിന് തൊട്ടുമുന്‍പ് നേടിയ എടിപി കിരീടം താരത്തിന് ആത്മവിശ്വാസമേകും. അതേസമയം, സ്ഥിരതയില്ലാത്തത് സെറീനയ്ക്ക് തിരിച്ചടിയായേക്കുമെന്ന ആശങ്കയുണ്ട്. വീനസ് വില്യംസിനെതിരെ മെല്‍ബണില്‍ തോറ്റിരുന്നു സെറീന.

Story first published: Sunday, January 12, 2020, 14:18 [IST]
Other articles published on Jan 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X