വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; സെറീന വില്യംസിന് ഞെട്ടിക്കുന്ന തോല്‍വി, ബാര്‍ട്ടി മുന്നോട്ട്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടില്‍ അമേരിക്കയുടെ സെറീന വില്യംസിന് ഞെട്ടിക്കുന്ന തോല്‍വി. ചൈനയുടെ വാങ് ക്വിയാങ് ആണ് ഏഴുതവണ ചാമ്പ്യനായ സെറീനയ്ക്ക് മടക്കടിക്കറ്റ് നല്‍കിയത്. സ്‌കോര്‍ 6-4, 6-7, 7-5. 24-ാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ട് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇറങ്ങിയ സെറീനയ്ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല.

ലോക 29-ാം റാങ്കുകാരിയായ ക്വിയാങ് കരിയറിലെ ഏറ്റവും മികച്ച ജയങ്ങളിലൊന്നാണ് സ്വന്തമാക്കിയത്. ആദ്യ സെറ്റിലെ തോല്‍വിക്കുശേഷം രണ്ടാം സെറ്റില്‍ ടൈബ്രേക്കറിലൂടെ സെറീന തിരിച്ചവന്നെങ്കിലും മൂന്നാം സെറ്റില്‍ പിഴച്ചു. ഇതോടെ അമ്മയായശേഷമുള്ള ഗ്രാന്‍ഡ്സ്ലാം കിരീടത്തിനായുള്ള സെറീനയുടെ കാത്തിരിപ്പ് നീളുകയാണ്. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും സെറീന കാത്തിരിക്കണം.

പിബിഎല്‍; നോര്‍ത്ത് ഈസ്‌റ്റേണ്‍ വാരിയേഴ്‌സിനെ വീഴ്ത്തി അവാധെ വാരിയേഴ്‌സ്പിബിഎല്‍; നോര്‍ത്ത് ഈസ്‌റ്റേണ്‍ വാരിയേഴ്‌സിനെ വീഴ്ത്തി അവാധെ വാരിയേഴ്‌സ്

serenawilliams

ഡെച്ച് താരം കരോലിന വോസ്‌നിയാസ്‌കിയും ഓസ്‌ട്രേലിയന്‍ ഓപ്പണിലെ മൂന്നാം റൗണ്ടില്‍ വീണു. ടുണീഷ്യയുടെ ഒന്‍സ് ജാബിയറിനെതിരെയായിരുന്നു തോല്‍വി. സ്‌കോര്‍ 7-5, 3-6, 6-5. തോല്‍വിയോടെ തന്റെ ടെന്നീസ് കരിയറിനും വോസ്‌നിയാസ്‌കി വിരാമമിട്ടു. ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി നാലാം റൗണ്ടിലെത്തിയിട്ടുണ്ട്. കസാഖ്‌സ്താന്റെ എലേന റിബാക്കിനയെയാണ് ആഷ്‌ലി തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3, 6-2.

Story first published: Friday, January 24, 2020, 11:39 [IST]
Other articles published on Jan 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X