വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ലോക ഒന്നാം നമ്പറെ വീഴ്ത്തി സെറീന, നിഷികോരി രക്ഷപ്പെട്ടു

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് വനിതാ വിഭഗത്തില്‍ സെറീന വില്യംസ് ക്വാര്‍ട്ടറില്‍ കടന്നു. ലോക ഒന്നാം നമ്പര്‍താരം സിമോണ ഹാലപ്പിനെ അട്ടിമറിച്ചാണ് സെറീനയുടെ കുതിപ്പ്. പുരുഷ വിഭാഗത്തില്‍ ജപ്പാന്റെ കെയ് നിഷികോരി കഷ്ടിച്ച് രക്ഷപ്പെട്ടു. അഞ്ച് സെറ്റ് നീണ്ടുനിന്ന മത്സരത്തില്‍ പാബ്ലോ കറേനോ ബുസ്റ്റയെ 6-7, 4-6, 7-6, 6-4, 7-6 എന്ന സ്‌കോറിനായിരുന്നു നിഷികോരിയുടെ ജയം.

serena

അമ്മയായശേഷം ഗ്രാന്‍ഡ്സ്ലാം ഓപ്പണ്‍ നേടാന്‍ കഴിയാതിരുന്ന സെറീന ഇത്തവണ മികച്ച ഫോമിലാണെന്ന് തെളിയിക്കുന്നതായിരുന്നു മത്സരം. ഹാലപ്പിനെ 6-1, 4-6, 6-4 എന്ന സ്‌കോറിനാണ് സെറീന വീഴ്ത്തിയത്. രണ്ടാം സെറ്റ് കൈവിട്ടുപപോയെങ്കിലും നിര്‍ണായകമായ മൂന്നാം സെറ്റില്‍ ബ്രേക്ക് പോയന്റ് സ്വന്തമാക്കി സെറീന ക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പിച്ചു. ഗബ്രിനി മുഗുരുസയെ 6-3, 6-1 എന്ന സ്‌കോറില്‍ തോല്‍പ്പിച്ച് കരോലിന പ്ലിസ്‌കോവയും ക്വാര്‍ട്ടറിലെത്തി.

റൊണാള്‍ഡോയ്ക്ക് പെനല്‍റ്റി നഷ്ടം, എന്നിട്ടും പതറാതെ യുവന്റസ് മുന്നോട്ട്... മിലാനും ജയംറൊണാള്‍ഡോയ്ക്ക് പെനല്‍റ്റി നഷ്ടം, എന്നിട്ടും പതറാതെ യുവന്റസ് മുന്നോട്ട്... മിലാനും ജയം

നവോമി ഒസാക്ക 4-6, 6-3, 6-4 എന്ന സ്‌കോറില്‍ അനസ്താസ്യ സെവാസ്‌തോവയെയും തോല്‍പ്പിച്ചു. എലിന സ്വിറ്റോലിനയാണ് ക്വാര്‍ട്ടറിലെത്തിയ മറ്റൊരു താരം. മാഡിസന്‍ കീസിനെ 6-2, 1-6, 6-1 എന്ന സ്‌കോറിനാണ് എലിന തോല്‍പ്പിച്ചത്. അതേസമയം, പുരുഷ വിഭാഗത്തില്‍ അലക്‌സാണ്ടര്‍ സ്വെരേവ് പ്രീക്വാര്‍ട്ടറില്‍ പുറത്തായി. മിലോസ് റോണിക് 6-1, 6-1, 7-6 എന്ന സ്‌കോറിന് സ്വെരേവിനെ പരാജയപ്പെടുത്തി.

Story first published: Tuesday, January 22, 2019, 10:16 [IST]
Other articles published on Jan 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X