ലണ്ടന്‍: വനിത വിഭാഗം സിംഗിള്‍സില്‍ മുന്‍ ജേതാവും അമേരിക്കയുടെ സൂപ്പര്‍ താരവുമായ സെറീന വില്യംസും 11ാം സീഡായ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറും വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ കടന്നു. ഇരുവര്‍ക്കും പുറമേ 12ാം സീഡായ ലാത്വിയയുടെ യെലേന ഒസ്റ്റാപെന്‍കോ, 13ാം സീഡായ ജര്‍മനിയുടെ ജുലിയ ജോര്‍ജസ് എന്നിവരും അവസാന നാലിലേക്ക് മുന്നേറി.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറ്റലിയുടെ കാമില ജിയോര്‍ജിയെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കാണ് സെറീന തോല്‍പ്പിച്ചത്. ഒന്നാം സെറ്റ് നഷ്ടമായതിനു ശേഷമായിരുന്നു സെറീനയുടെ തിരിച്ചുവരവ്. സ്കോര്‍: 3-6, 6-3, 6-4.
14ാം സീഡായ റഷ്യയുടെ ഡാരിയ കസാറ്റ്കിനയെയാണ് കെര്‍ബര്‍ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കെര്‍ബറിന്റെ വിജയം. സ്കോര്‍: 6-3, 7-5.
യെലേന സ്ലൊവാക്യയുടെ ഡൊമിനിക സിബുല്കോവയെ 7-5, 6-4 എന്ന സ്കോറിനും ജുലിയ ഹോളണ്ടിന്റെ കികി ബെര്‍ട്ടെന്‍സിനെ 3-6. 7-5, 6-1 എന്ന സ്കോറിനുമാണ് തോല്‍പ്പിച്ചത്.
സെമിയില്‍ സെറീനയുടെ എതിരാളി ജുലിയ
സെമിഫൈനലില്‍ സെറീന വില്യംസ് ജുലിയ ജോര്സിനെ നേരിടും. മറ്റൊരു സെമിഫൈനലില്‍ യെലേന ഒസ്റ്റാപെന്‍കോയാണ് ആഞ്ചലിക് കെര്‍ബറിന്റെ എതിരാളി.