റോം: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ വീനസ് സഹോദരിമാര്‍ നേര്‍ക്കുനേര്‍. രണ്ടാം റൗണ്ടിലാണ് അമേരിക്കന്‍ താരങ്ങളായ സെറീന വില്യസും വീനസ് വില്യസും ഏറ്റുമുട്ടുന്നത്.ലോക 11ാം റാങ്കുകാരിയും 10ാം സീഡുമായ സെറീന വില്യംസ് 64ാം റാങ്കുകാരി സ്വീഡന്റെ റെബേക്ക പീറ്റേഴ്സണെ പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ട് ടിക്കറ്റെടുത്തത്. ഒരു മണിക്കൂറും 16 മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവില്‍ 6-4,6-2 എന്ന സ്കോറിനായിരുന്നു സെറീനയുടെ ജയം. കുഞ്ഞ് ജനിച്ചതിന് ശേഷം കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയ സെറീനയ്ക്ക് കിരീടങ്ങളൊന്നും നേടാന്‍ സാധിച്ചിട്ടില്ല. മുന്‍ ലോക ഒന്നാം റാങ്കുകാരിയായ സെറീന 72 ഡബ്ല്യു.റ്റി.എ കിരീടങ്ങളാണ് സ്വന്തമാക്കിയത്. 24 ഗ്രാന്റ്സ്ലാം കിരീടങ്ങളും താരത്തിന്റെ പേരിലുണ്ട്.
50ാം റാങ്കുകാരിയായ വീനസ് ബെല്‍ജിയത്തിന്റെ എലിസി മെര്‍ട്ടന്‍സിനെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. മൂന്ന് മണിക്കൂറും അഞ്ച് മിനുട്ടും നീണ്ടുനിന്ന ആവേശ മത്സരത്തിനൊടുവിലാണ് വീനസിന്റെ ജയം. സ്കോര്‍ 7-5,3-6,7-6. സഹോദരിമാര്‍ നേര്‍ക്കുനേര്‍ മത്സരിച്ചപ്പോള്‍ കൂടുതല്‍ തവണയും ജയം സെറീനയ്ക്കായിരുന്നു.
വനിതാ സിംഗിള്‍സിലെ മറ്റ് മത്സരങ്ങളില്‍ സ്പെയിനിന്റെ ഗെര്ബൈന് മുഗുരസയും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ചൈനയുടെ സയ്സായ് സെങിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മുഗുരസ തോല്‍പ്പിച്ചത്. സ്കോര്‍ 6-3,6-4.
ചിക്കന്‍പോക്സ് പണികൊടുത്തു; മുഹമ്മദ് അമീറിന്റെ ലോകകപ്പ് പ്രതീക്ഷയ്ക്ക് തിരിച്ചടി
പുരുഷ സിംഗിള്‍സില്‍ ലോക 10ാം നമ്പര്‍ താരം ക്രൊയേഷ്യയുടെ മരിന് സിലിച്ചും രണ്ടാം റൗണ്ട് പ്രവേശനം നേടി. ഇറ്റലിയുടെ ബാസോയെ 6-1,7-5 എന്ന സ്കോറിന് അനായാസമായി സിലിച്ച് കീഴ്പ്പെടുത്തി. അതേ സമയം റഷ്യയുടെ ഡാനില്‍ മെദവ്ദേവും സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാന്‍ വാവ്റിങ്കയും ആദ്യ റൗണ്ടില്‍ പുറത്തായി. 14ാം സ്ഥാനക്കാരനും 12ാം സീഡുമായ മെദവ്ദേവിനെ സീഡില്ലാതാരം ഓസ്ട്രേലിയയുടെ നിക്ക് ക്രിഗിയോസാണ് വീഴ്ത്തിയത്. സ്കോര്‍ 6-3,3-6,6-3. 29ാം റാങ്കുകാരനായ വാവ്റിങ്ക 23ാം റാങ്കുകാരനായ ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനോടാണ് പരാജയപ്പെട്ടത്. സ്കോര്‍ 4-6,6-0,6-2.