Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടുവര്‍ഷത്തിനുശേഷം സാനിയ വീണ്ടും കളത്തിലിറങ്ങുന്നു; ഈ ടൂര്‍ണമെന്റില്‍ കളിക്കും

ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വീണ്ടും കളിക്കളത്തിലിറങ്ങുന്നു. 2020 ജനുവരിയില്‍ നടക്കുന്ന ഹോബര്‍ട്ട് ഇന്റര്‍നാഷണലിലാണ് സാനിയ കളിക്കാനിറങ്ങുന്നത്. അമ്മയാകാനുള്ള തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷം മുന്‍പാണ് സാനിയ കോര്‍ട്ടിനോട് വിടപറയുന്നത്. അമ്മയായശേഷം സാനിയ വീണ്ടും കളിക്കാനിറങ്ങുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. പരിശീലനം ആരംഭിച്ച താരം പഴയഫോമിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്.

ഡബിള്‍സില്‍ മാര്‍ട്ടിന ഹിംഗിസുമൊത്ത് വിജയക്കുതിപ്പ് നടത്തിയ സാനിയ ഇപ്പോള്‍ ലോക റാങ്കിങ്ങില്‍ 38-ാം സ്ഥാനത്താണ്. യുക്രൈന്‍ താം നാദിയ കിച്ചനോക്ക് ആണ് ഇത്തവണ ഇന്ത്യന്‍താരത്തിന്റെ ഡബിള്‍സ് പങ്കാളി. ചൈന ഓപ്പണില്‍ 2017 ഒക്ടോബറില്‍ കളിച്ച താരം കഴിഞ്ഞ ഒക്ടോബറിലാണ് ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ആറ് ഗ്ലാന്‍ഡ്സ്ലാം ചാമ്പ്യന്‍ഷിപ്പില്‍ സാനിയ ജേതാവായിട്ടുണ്ട്.

saniamirza

ഹോബര്‍ട്ട് ഇന്റര്‍നാഷണലിനുശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കളിക്കുമെന്ന് സാനിയ പറഞ്ഞു. ഇതിനിടെ മുംബൈയില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിലും കളിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, അതിന് പകുതി സാധ്യത മാത്രമേ ഉള്ളൂ. ഹോബര്‍ട്ടിലും ഓസ്‌ട്രേലിയന്‍ ഓപ്പണിലും കളിക്കുമെന്ന് ഉറപ്പാണ്. അമ്മയായശേഷം മടങ്ങിവരവ് എളുപ്പമല്ല. പല കാര്യങ്ങളിലും മെച്ചപ്പെടാനുണ്ടെന്നും സാനിയ വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ അമേരിക്കക്കാരനായ രാജീവ് റാം ആയിരിക്കും സാനിയയുടെ മിക്‌സഡ് ഡബിള്‍സ് പങ്കാളി. മൂന്നുതവണ ഒളിമ്പിക്‌സില്‍ കളിച്ചിട്ടുള്ള സാനിയ നാലാം തവണയും അതിന് കഴിയുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.

Story first published: Thursday, November 28, 2019, 16:45 [IST]
Other articles published on Nov 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+